രാജ്യത്തെ പൊതുമേഖല സ്വകാര്യ മേഖല ബാങ്കുകൾ തങ്ങളുടെ ഭാവന വായ്പകളുടെ പലിശനിരക്കുകൾ കുറയ്ച്ചിരിക്കുന്നു.
ബാങ്കുകൾ തങ്ങളുടെ പലിശനിരക്കിൽ കുറവ് വരുത്താൻ തുടങ്ങിക്കഴിഞ്ഞു. മെയ് മാസം മുതൽ ബാങ്കുകൾ തങ്ങളുടെ ഭാവന വായ്പകളുടെ പലിശനിരക്കുകൾ കുറയ്ക്കാൻ തുടങ്ങി.
ആർ ബി ഐ റിപ്പോ നിരക്ക് ഫെബ്രുവരിയിൽ 25 ബേസ് പോയിന്റ് കുറച്ചു നിലവിലുണ്ടായിരുന്ന 6.25 ശതമാനത്തിൽ നിന്നും 6 ശതമാനത്തിലേക്ക് താഴ്ത്തിയതാണ് നിലവിലെ പലിശനിരക്ക് കുറവിന് കാരണം.
നിലവിൽ ഏകദേശം 8 ശതമാനത്തിൽ ആണ് ഭാവന വായ്പയുടെ പലിശനിരക്ക് ഇപ്പോൾ പല ബാങ്കുകളും തുടങ്ങുന്നത്. ചില ബാങ്കുകൾ അതിലും താഴ്ന്ന ശതമാനത്തിലും തങ്ങളുടെ വായ്‌പകൾ കൊടുക്കുന്നുണ്ട്.
ഓരോ ബാങ്കുകളും അവരുടെ വിത്യസ്തങ്ങളായ പോളിസികൾ അനുസരിച്ചാണ് പലിശനിരക്ക് നൽകുന്നത്. അതിനാൽ ഉപഭോക്‌താക്കൾ അവരവരുടെ ബാങ്കുകൾ സന്ദർശിച്ചും വിശദാംശങ്ങൾ വിലയിരുത്തിയും വേണം വായ്‌പകൾ തിരഞ്ഞെടുക്കാൻ.