MOTOROLA | ഒറ്റ ചാർജിൽ 3 ദിവസം വരെ ചാർജ് നിൽക്കുന്ന മൊബൈൽ ഫോൺ - മോട്ടോ G37 പവർ

ഒറ്റ ചാർജിൽ 3 ദിവസം ചാർജ് നിലനിൽക്കുന്ന മോട്ടോറോളയുടെ മോട്ടോ G-37 പവർ ഇന്ത്യയിലെത്തി.
കരുത്തുറ്റ ബാറ്ററി കപ്പാസിറ്റിയുമായി മൊട്ടറോളയുടെ പുതിയ സ്മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. 

7000mAh ബാറ്ററിയുള്ള ഈ ഫോൺ ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസം വരെയുള്ള ബേക്കപ്പ് കിട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

തുടർച്ചയായി യാത്ര ചെയ്യുന്നവർക്കും, കൂടുതലായി ഫോൺ ഉപയോഗിക്കുന്നവർക്കും സിനിമകൾക്കും ഗയിമിനുമായി കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നവർക്കും ഈ ഫോൺ വലിയ ആശ്വാസം നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലുക്കിനെക്കാൾ ബാറ്ററി ലൈഫ് നോക്കുന്നവർക്ക് വളരെ മികച്ച ഓപ്ഷൻ ആണ് ഈ ഫോൺ. 30 വാട്ടിന്റെ ചാർജിങ് സാങ്കേതിക വിദ്യയും കമ്പനി ഈ ഫോണിന് നൽകുന്നുണ്ട്.

മോട്ടോ G37 പവർ ഇന്ത്യയിൽ 15,999 രൂപക്ക് ലഭ്യമാണ്. മെയ് 24 മുതൽ ഓൺലൈൻ സൈറ്റുകളിലും റിറ്റൈൽ ഷോറൂമുകളിലും ഈ ഫോൺ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal