ഈഎംഐ അടക്കാത്തവരുടെ മൊബൈൽ സേവനങ്ങൾ നിർത്തലാക്കാനുള്ള നിയമവുമായി ആർബിഐ
ന്യൂ ഡൽഹി : ഇന്നത്തെ സാഹചര്യത്തിൽ കൂടുതലും ആൾക്കാർ മൊബൈൽ ഫോണുകൾ ഈഎംഐ സിസ്റ്റത്തിൽ വാങ്ങുന്നവരാനാണല്ലോ. തവണകളായി പണം അടച്ചു ഇഷ്ടപ്പെട്ട വിലകൂടിയ ഫോണുകൾപോലും ഇന്ന് സ്വന്തമാക്കാൻ കഴിയും. കൂടുതലും ചെറുപ്പക്കാരുടെ ഇടയിൽ ഈ പ്രവണത വളരെ കൂടുതലാണ്.
എന്നാൽ ഇങ്ങനെ വാങ്ങുന്ന ഫോണുകളുടെ ഈഎംഐ കൃത്യമായി അടക്കാതെവന്നാൽ നിങ്ങളലൂടെ ഫോണുകളുടെ പല സേവങ്ങളും ഇനിമുതൽ ലഭിക്കാതെവരും. പുതിയ ആർബിഐയുടെ നിയമം വഴി കുടിശ്ശിക വരുത്തുന്ന ഫോണുകളുടെ സേവനങ്ങൾ നിർത്തലാക്കാൻ അധികാരം നൽകുന്നു.
മൊബൈൽ ഫോൺ ലോണിൽ വാങ്ങി ഈഎംഐ അടക്കാതെ മുങ്ങിനടക്കുന്നവരെ പൂട്ടാൻ റിസേർവ് ബാങ്ക് കർശന നടപടിയാണ് ഇനിമുതൽ എടുക്കാൻ പോകുന്നത്. കാരണം മൊബൈൽ ഫോൺ ഇന്ന് നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഫോണിന്റെ പ്രധാന സേവനങ്ങൾ നിർത്തലാക്കിയാൽ കുടിശിക വരുത്തിയവർ വളരെവേഗംതന്നെ അത് അടച്ചു തീർക്കും എന്നാണ് ആർബിഐ കരുതുന്നത്.
ആർബിഐ നിയമം ഈ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും എന്നാണ് അറിയുന്നത്.
വായ്പ എടുത്തവർ തിരിച്ചടവ് കുടിശിക വരുത്തി 90 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കാൻ പാടുള്ളു. അതിനിടയിൽ ഉപഭോക്താക്കൾക്ക് നിയമപരമായ നോട്ടീസുകളും മറ്റും അയച്ചു പ്രതികരിക്കാതെ വന്നാൽ മാത്രമേ സേവങ്ങൾ നിർത്തലാക്കാൻ സാധിക്കു.
കുടിശ്ശിക അടച്ചു തീർത്താൽ ഇങ്ങനെ നിർത്തലാക്കിയ സേവങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ പുനഃസ്ഥാപിക്കണമെന്നും ആർബിഐ നിർദേശിക്കുന്നുണ്ട്.
.png)