ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്അപ്പും ഇനി ഫ്രീ അല്ല
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ആയ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്അപ്പും സൗജ്യന്യമായിരുന്നത് ഇനി പെയ്ഡ് സബ്സ്ക്രിപ്ഷൻ ആകാൻ പോകുന്നു.
വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി മെറ്റാ നടത്തുന്ന പുതിയ ചുവടുവയ്പായിട്ടാണ് ഈ മാറ്റത്തെ കാണുന്നതു.
ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്സ്അപ്പ് പ്ലസ് എന്നീ പേരുകളിലായിരിക്കും പുതിയ പതിപ്പുകൾ ഇറങ്ങുക. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പുതിയ പതിപ്പുകൾക്ക് 340 രൂപയും, വാട്സാപ്പ് 255 രൂപയും ആയിരിക്കും പ്രതിമാസ ചാർജായി മെറ്റാ ഉപഭോക്താക്കളിൽ നീന്നും ഈടാക്കാൻ പോകുന്നത് എന്ന് മെറ്റായുടെ ഹെഡ് ഓഫ് പ്രോഡക്റ്റ്സ് ആയ നവോമി ഗ്‌ളീറ്റ് പറയുന്നു.
മെറ്റയുടെ പുതിയ പ്രീമിയം ഫീച്ചറുകളും മറ്റ് കൂടുതൽ നവീകരിച്ച സംവിധാനങ്ങളും ഉള്ള വേർഷൻ ആണ് പെയ്ഡ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നതു. അത് ആവശ്യമുള്ളവർക്ക് പണം നൽകി സർവീസ് നേടാം. എന്നാൽ നിലവിലുള്ള വേർഷൻ ഫ്രീ ആയി തന്നെ തുടരും എന്നാണ് അറിയുന്നത്. അതിനാൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് പണം നൽകാതെ തന്നെയും മെറ്റയുടെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും അത് നടപ്പിലാക്കാനുമായി ചിലവുകൾ ക്രമാതീതമായി വർധിച്ചുവരുന്നു. ഈ വർഷം അത് 125 മുതൽ 145 ബില്യൺ ഡോളർ ചിലവന് മെറ്റ പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പരസ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകാൻ സാധിക്കാത്തതിലാണ് പെയ്ഡ് സുബ്സ്ക്രിപ്ഷൻ കമ്പനി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
.png)