EMIRATES AIRLINES | യാത്രക്കായി പുതിയ പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്

ഗൾഫ് മലയാളികൾക്ക് ഒരു സന്തോഷവാർത്ത. ഇനി വിമാന ടിക്കറ്റ് വാങ്ങാം. പണം വേണമെങ്കിൽ തവണകളായി മാത്രം അടച്ചാൽ മതി.

പ്രമുഖ അന്താരാഷ്ട്ര യർലൈൻസ് ആയ എമിറേറ്റ്‌സ് ആണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിന്റെ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇതിനായി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റിന്റെ തുക നിങ്ങളുടെ ബജറ്റ് അനുസരിച്ചു പ്രതിമാസ 36 തവണകളായി വരെ അടയ്ക്കാനുള്ള ഓഫർ നൽകുന്നു.

എമിറേറ്റ്സ് എയർലൈൻസിന്റെ ലോകത്താകമാനമുള്ള എല്ലാം യാത്രാ സ്ഥലങ്ങളിലേക്കും പോകുന്നവർക്ക് സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേ പ്രധാനപ്പെട്ട ക്രെഡിറ്റ് കാർഡുകളായ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ഛ്ഡിഎഫ്സി, ഐസിഐസിഐ, എച്ഛ്ബിസി, ഐഡിബിഐ,ഇൻഡസ് ഇൻഡ്, കോട്ടക് മഹീന്ദ്ര, സ്റ്റാൻഡേർഡ് ചാർട്ടേർഡ്, എസ്‌ബിഐ, യെസ് ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റുകാർഡ് വഴി എമിറേറ്സിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്തു നിങ്ങൾക്ക് സൗകര്യം നേടാവുന്നതാണ്. എം സൗകര്യം ഓരോ ബാങ്കുകളുടെയും നിബദ്ധനകൾക്കു വിധേയമായിരിക്കും.

എമിറേറ്സ് എയർലൈൻസിന്റെ ആഗോളതലത്തിലുള്ള 140 ലക്ഷ്യസ്ഥാനങ്ങളിലേക്കു ഇതിന്റെ ഫലം നേരിട്ട് ലഭിക്കുന്നതായിരിക്കും.

ബിസിനസ് ആവശ്യങ്ങൾക്കും, വ്യക്തിഗതവും വിനോദവുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവർക്ക് തവണകളായി പേയ്മെന്റ് കൊടുത്തുതീർത്തൽ മതി എന്നത് ഒരുമിച്ചു കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയും അവർക്ക് ഇത് വളരെ ആശ്വാസം നൽകും എന്നും കരുതുന്നു.

സൗകര്യം ഗൾഫ് മലയാളികൾക്ക് അവരുടെ യാത്രകളിൽ വലിയ മാറ്റം കൊണ്ടുവരും എന്നാണ് കണക്കാക്കുന്നത്.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal