കേരളത്തിലെ എല്ലാ പച്ചക്കറി മാർക്കെറ്റുകളിലും വില വലിയതോതിൽ ഉയരുന്നു.
ഓണം വരാനിരിക്കെ സംസ്ഥാനത്തു മാർക്കറ്റിൽ ലഹിക്കുന്ന പച്ചക്കറി സാധങ്ങളുടെ വില കുതിച്ചുയരുന്ന വാർത്തയാണ് വരുന്നത് .മൽസ്യം മാംസം എന്നിവയുടെ വില നിലവിൽ വലിയ തോതിൽ ഉയർന്നിരിക്കുന്നു. പോത്തിനും, മീനിനും, കോഴിക്കും ഒക്കെ വില കുതിച്ച കയറി. അന്ന് അല്പം ആശ്വാസം പച്ചക്കറിയുടെ വില കൂടിയില്ല എന്നതായിരുന്നു.
അതാണ് ഇപ്പോൾ വാണംവിട്ടപോലെ കുതിച്ചുയരുന്നത്. പച്ചക്കറി ഉത്പന്നങ്ങൾ, പഴവർഗങ്ങൾ , കിഴങ്ങു വർഗങ്ങൾ അങ്ങനെ എല്ലാത്തരം കാർഷിക ഉത്പന്നങ്ങൾക്കും വില കൂടി വരുന്നു.
കിലോയ്ക്ക് 100 രൂപയിൽ താഴെയായിരുന്നു ഇഞ്ചിയുടെ ഇപ്പോഴത്തെ മാർക്കറ്റ് വില കെട്ടാൻ ഞെട്ടും. 300 രൂപവരെ എത്തിയിരിക്കുന്നു ഒരു കിലോ ഇഞ്ചിയുടെ വില ഇപ്പോൾ.
കപ്പ, പയർ, ചേന , ചേമ്പ്, പടവലം, പാവയ്ക്ക അങ്ങനെ എല്ലാത്തിനും വില ഇപ്പോൾ കൂടുതലാണ്.
പല സ്ഥലങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്. അതാതു മാർക്കറ്റിനടുത്തു കൃഷിചെയ്തു ലഭിക്കുന്ന സാധനങ്ങൾക്ക് വില അല്പം കുറവുണ്ടെങ്കിൽ ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും വരുന്ന പച്ചക്കറി സാധങ്ങൾക്കു വലിയ വില കൂടുതൽ തന്നെയാണ്.
ഓണക്കാലം ഇനി ഒരു വിളിപ്പാടകലെ മാത്രമാണ് . ഓണത്തിന് മുമ്പേ ഇത്രയും വിലക്കയറ്റം ഉണ്ടായാൽ ഇനി ഓണം വരുമ്പോഴേക്കും സ്ഥിതി വളരെ മോശമാകും എന്നാണ് പൊതുവെയുള്ള സംസാരം. ഈ അവസ്ഥ തുടർന്നാൽ ഓണത്തിന് വേണ്ടുന്ന പച്ചക്കറികൾക്കു ഇനിയും വില കുതിച്ചുകയറും എന്ന പേടി ഇപ്പോഴേ സാധാരണക്കാരെ ആധിപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
അവധികമായി വന്ന കാലവർഷം അതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾ പച്ചക്കറി കർഷകരെയും അവരുടെ ഉല്പാദനത്തെയും സാരമായി ബാധിച്ചിരുന്നു. കടുത്ത കാലവർഷമാണ് ഈ വിലവർധനക്ക് ഒരു പ്രധാന കാരണം.
.png)