TECHNOLOGY | ആപ്പിൾ വീണ്ടും കുതിക്കുന്നു, എൻവിഡിയ കിതയ്ക്കുന്നു

ആഗോളവിപണി മൂല്യത്തിൽ ഒന്നാം സ്ഥത്തുണ്ടായിരുന്ന ആപ്പിൾ കമ്പനിയെ കടത്തിവെട്ടി ഒന്നാം സ്ഥാനം നേടിയ ചിപ്പ് നിർമാണ ഭീമൻ കമ്പനിയായ എൻവിഡിയയെ തോല്പിച്ചുകൊണ്ടു വീണ്ടും ആപ്പിൾ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വിപണിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെയും കുതിച്ചുകയറ്റവും മത്സരബുദ്ധിയും ആണ് ഇത് കാണിക്കുന്നത്.

ആസ്തിയുടെയും മൂല്യത്തിന്റെയും കാര്യത്തിൽ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന ആഗോള സാകേതിക രംഗത്തുള്ള ഭീമ കമ്പനികളായ ആപ്പിളും എൻവിഡിയയും, ഇത്തവണ എൻവിഡിയയെ പിന്നോട്ട് തള്ളി ആപ്പിൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഏറ്റവും മൂല്യവത്തായ കമ്പനികളുടെ പട്ടികയിൽ ഇത്തവണ കമ്പ്യൂട്ടർ, മൊബൈൽ നിർമാതാക്കളായ ആഗോള കമ്പനി, നിലവിലെന്നാം സ്ഥാനത്തുണ്ടായിരുന്ന എൻവിഡിയയെ കടത്തിവെട്ടി ആപ്പിൾ ഒന്നാം നേടിയിരിക്കുന്നു.

ജൂലൈ 17 നു വിപണിയിലെ വ്യപാരം അനുസരിച്ചു 4.88 ട്രില്യൺ ഡോളറിന്റെ വിപണിമൂല്യം ആണ് ആപ്പിൾ കരസ്ഥമാക്കിയിരുന്നത്.

വിപണിയിലുണ്ടായ 3.5 ശതമാനം ഇടിവിനെ അടിസ്ഥാനമാക്കി എൻവിഡിയയുടെ വിപണിമൂല്യം 4.86 ട്രില്യൺ ഡോളറായി കുറയുകയുണ്ടായി.

വിപണിയിൽ അടയ്ക്കങ്ങളിൽ ഉണ്ടായിരുന്ന എൻവിഡിയയുടെ കുതിച്ചുകയറ്റം പല സാങ്കേതിക കാരണങ്ങളാലും കുറയുന്ന കാഴ്ചയാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ചിപ്പു നിർമാണത്തേക്കാക്കാളുപരിയായി തങ്ങളുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോൺ എന്നിവയിലേക്ക് സാങ്കേതികവിദ്യകൾ കൂട്ടിച്ചേർക്കാൻ ആപ്പിൾ കാണിക്കുന്ന താല്പര്യം അവരുടെ വിപണിയിലുള്ള വിശ്വാസം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

ടെക്നോളജി ലോകത്തു വൻ മത്സരങ്ങൾ ആണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വരും നാളുകളിൽ മസാരത്തിനു ഇനിയും ആക്കം കൂടാൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal