തൊഴിൽ നഷ്ടം ആഗോള സാമ്പത്തിക മാന്ദ്യം കൊണ്ട് മാത്രമോ? പുതിയ സാങ്കേതിക വിദ്യകളുടെ മുന്നേറ്റം തൊഴിൽ നഷ്ടം കൂട്ടുന്നുന്നുവോ ?
ആഗോള സാമ്പത്തികമാന്ദ്യത്തെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി വൻകിട കമ്പനികൾ ജോലിക്കാരെ വെട്ടിക്കുറയ്ക്കാൻ തയ്യാറവുകയും അതനുസരിച്ചു പല കമ്പനികളും ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടുന്നതായും വാർത്ത ഉണ്ടായിരുന്നു. ആഗോള ഭീമന്മാരായ പല കമ്പനികളും ഈ പേരിൽ ആയിരങ്ങളെ പിരിച്ചുവിടുകയുമുണ്ടായി.
എന്നാൽ ഇപ്പോൾ കേൾക്കുന്ന മറ്റൊരു വാർത്ത തരക്കേടില്ലാത്ത ലാഭം ഉള്ള കമ്പനികളും തങ്ങളുടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തുടങ്ങുന്നു എന്നാണ്. നല്ല രീതിയിൽ വരുമാനത്തിൽ ഉയർച്ചയുള്ള ചെറുതും വലുതുമായ കമ്പനികൾ ആണിപ്പോൾ ഇങ്ങനെ ചെയ്യുന്നത് എന്നത് പുതിയ ചില പ്രവണതകളിലേക്കു ചിന്തയെ തിരിച്ചുവിടുന്നു.
സാങ്കേതിക മേഖലയിലെ നെഗറ്റീവായുള്ള പല പ്രവണനകളും, ആഗോള സാമ്പത്തിക നിലയിലെ ഏറ്റക്കുറച്ചിലുകളും നിലവിൽ ലാഭത്തിലുള്ള പല കമ്പനികളും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ തയ്യാറകുന്നു. കാരണം സാമ്പത്തികപരമായി ആഗോളവിപണി ചാഞ്ചാട്ടത്തിൽ തുടരുമ്പോൾ മാക്സിമം ചെലവ് ചുരുക്കികൊണ്ടു മുന്നോട്ടു നീങ്ങേണ്ടത് അത്യാവശ്യമാണ് എന്ന ചിന്തയിലാണ് മാനേജ്‌മന്റ്. ചിലവുകൾ കുറച്ചു വരിക ലാഭം കൂട്ടുക എന്നതാണ് പുതിയ നീക്കം. അതിനായി കൂടുതലായുള്ള (Extra) ജോലിക്കാരെ പിരിച്ചുവിടുക എന്ന തന്ത്രം അവർ പ്രാബല്യത്തിൽ വരുത്തുന്നു.
അതുപോലെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുടെ കുതിച്ചുകയറ്റം വലിയ പ്രത്യാഘാതം തൊഴിൽ രംഗത്ത് ഉണ്ടാക്കുന്നു എന്നതാണ് സത്യം. ഒരുപാടു മേഖലയിൽ ഇന്ന് മാൻപവർ കുറച്ചു ആ സ്ഥാനം AI സാങ്കേതിവിദ്യ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തൊഴിൽ ഭാരം AI ഏറ്റെടുത്തിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പല കമ്പനികളും AI ടെക്നോളജി സ്വീകരിക്കാൻ തയ്യറാകുന്നു, കൂടുതൽ ഇൻവെസ്റ്റ്മെന്റ് അതിൽ നടത്തുന്നു. അതുമൂലം ഒരുപാടു ജോലിക്കാരെ വെട്ടിക്കുറയ്ക്കാൻ അവർക്കാകുന്നുമുണ്ട്.
മാൻപവർ കുറയ്ക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യക്കു വലിയ കമ്പനികൾ കൂടുതൽ പ്രാധന്യം കൊടുക്കുകയും ചെയ്തുവരുന്ന സാഹചര്യത്തിൽ ഒരുപാടു പേരുടെ ജോലിനഷ്ടം ഇനിയും തുടരും എന്നാണ് കാണാൻ കഴിയുന്നത്.