ഗൂഗിളിൻ്റെ സ്വകാര്യതാ മുന്നറിയിപ്പ് ജെമിനിയുടെ ഭാവിയെ ബാധിക്കുമോ ?

ജെമിനി A I  ആപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു മുന്നറിയിപ്പുമായി  ഗൂഗിൾ .

ഓപ്പൺ AI യുടെ ചാറ്റ് ജിപിടിയോട് മത്സരിക്കായി  നീണ്ട 8  വർഷത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായാണ് ഗൂഗിൾ തങ്ങളുടെ ജെമിനി AI ആപ് വളരെ പ്രതീക്ഷകളോടെയാണ് മാർക്കറ്റിൽ അവതരിപ്പിച്ചത്. എന്നാൽ  സുരക്ഷയുടെ കാര്യത്തിൽ ഇതിൽ ചില വീഴ്ചകൾ കമ്പനി തന്നെ ഇപ്പോൾ പറയുന്നു.

സ്മാർട്ട്ഫോണിൽ ഗൂഗളിന്റെ ജെമിനി ആപ്പ്  ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാൻ അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.  ജെമിനി ആപ് ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുമ്പോൾ തങ്ങളുടെ രഹസ്യമായ വിവരങ്ങൾ ഒന്നും തന്നെ നൽകാതിരിക്കുക എന്നാണ് കമ്പനി പറയുന്നത്.

"നിങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതൊന്നും ജെമിനി പ്ലാറ്റുഫോമിൽ പറയുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കുക" കമ്പനി  നിർദേശിക്കുന്നു.  നിങ്ങൾക്കു രഹസ്യമായി വെയ്‌ക്കേണ്ടതല്ലാത്തതായ എന്തും പറയാം എന്നർത്ഥം.

നിങ്ങൾ ജെമിനി ആപ് ഇൻസ്റ്റാൾ ചെയ്തശേഷം നിങ്ങൾ അതിൽ കൊടുക്കുന്നതും ചെയ്യന്നതുമായ കാര്യങ്ങൾ, അത് നിങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിലും ആക്ടിവായിത്തന്നെ ഇരിക്കുമത്രേ. നിങ്ങൾ ലോഗൗട്ട് ചെയ്താൽ പോലും  നിങ്ങളുടെ സംഭാഷണങ്ങളും മറ്റും ആ പ്ലാറ്റുഫോമിൽ  ദിവസത്തോളം ആക്ടിവായി തന്നെ നിൽക്കുമത്രേ.  അതിനാൽ വോയിസ് ആക്ടിവേഷൻ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾക്ക് വേണമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.

ഒരു നിശ്ചിത കാലയളവ് വരെ അത് അവിടെ സൂക്ഷിക്കപെടും,  കൃത്യമായി പറഞ്ഞാൽ ഏകദേശം 3 വർഷം വരെ നിങ്ങളുടെ ഡാറ്റകൾ ഡിലീറ്റ് ചയ്യപ്പെടാതെ കിടക്കും എന്നാണ് കമ്പനി പറയുന്നത്. 

മുമ്പ് ബാർഡ് എന്നറിയപ്പെട്ടിരുന്ന ജെമിനി ആപ്പ് ആൻഡ്രോയിഡ് ഉപകരണങ്ങളിൽ അടുത്ത തലമുറ ഡിജിറ്റൽ അസിസ്റ്റൻ്റായി മാറാൻ ഒരുങ്ങുന്നതിനിടയിലാണ് ഇപ്പോഴത്തെ ഈ സുരക്ഷാ പ്രശനം.

വളരെ പ്രതീക്ഷയോടെ ഗൂഗിൾ അവതരിപ്പിച്ച ആപ്പിൽ ചാറ്റ് ജിപിടി യെ അപേക്ഷിച്ചു ഒരുപാടു സവിശേഷതകൾ  കൂടുതലായി ഉണ്ടായിരുന്നു. വളരെ വേഗം ഇതിന്റെ പ്രശസ്തി വളരുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നത് മാർക്കറ്റിൽ അവരുടെ കുതിച്ചു കയറ്റത്തിനും വിശ്വസ്തതയ്ക്കും  വിലങ്ങുതടിയക്കോമോ എന്ന് കാത്തിരുന്ന് കാണണം,

ഭാഷ, ഓഡിയോ, കോഡ്, വീഡിയോ എന്നിങ്ങനെയുള്ള ഫോർമാറ്റുകളിലുടനീളം പ്രോസസ്സ് ചെയ്യാൻ പ്രാപ്തമായ രീതിയിൽ ചാറ്റ് ജിപിടി യോടെ മത്സരിക്കാനായി ഗൂഗിളിന്റെ  AI റിസർച്ച് ലാബുകൾ, ഡീപ്  മൈൻഡ് , ഗൂഗിൾ  റിസർച്ച് എന്നിവ ചേർന്ന് നിർമ്മിച്ചതാണ് ജെമിനി. ഇതിന്  ശബ്ദത്തോട് പ്രതികരിക്കാനും ഇമേജുകൾ സൃഷ്ടിക്കാനും ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാനും വ്യക്തിഗത ഫോട്ടോകൾ വിശകലനം ചെയ്യാനും കവിത എഴുതാനും മറ്റും  സാധിക്കും എന്നാണ് അവകാശപ്പെടുന്നത്.

ഗൂഗിൾ ജെമിനി വലിയ ഭാഷാ മോഡലുകളുടെ (എൽഎൽഎം) ഒരു സംയോജിത സ്യൂട്ടാണ്, സംയോജിത സ്യൂട്ടിന് ഒരൊറ്റ യൂസർ  ഇൻ്റർഫേസ് (UI) വഴി ടെക്‌സ്‌റ്റ്, ഇമേജുകൾ, കോഡ്, ഓഡിയോ എന്നിവ പ്രോസസ്സ് ചെയ്യാൻ കഴിയും. 

മിക്ക ടെസ്റ്റുകളിലും വേഗതയുടെ കാര്യം വരുമ്പോൾ ജെമിനി GPT-4 നേക്കാൾ വളരെ മുന്നിലാണ് .

ടെക്‌സ്‌റ്റ്, ഇമേജുകൾ, ഓഡിയോ എന്നിവയും അതിലേറെയും ഒരേ സമയം  തിരിച്ചറിയാനും മനസ്സിലാക്കാനും ജെമിനിക്കു കഴിയും.  സൂക്ഷ്മമായ വിവരങ്ങൾ നന്നായി മനസ്സിലാക്കുകയും സങ്കീർണ്ണമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു . ഗണിതവും ഭൗതികശാസ്ത്രവും പോലുള്ള സങ്കീർണ്ണമായ വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യാനും ഇതിനാകും.

ഇന്ത്യയുൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ  ഗൂഗിൾ അതിൻ്റെ ജെമിനി ആപ്പ് ലഭ്യമാണ്. രണ്ടു മില്യണിലേറെ ഉപഭോക്താക്കൾ ജെമിനിക്ക് ഉണ്ട് എന്നാണ് പറയുന്നത്.

ജെമിനിയോട് നിങ്ങൾ നിങ്ങളുടെ സ്വകാര്യത പങ്കുവെയ്ക്കരുത് എന്ന ഗൂഗിളിൻ്റെ പുതിയ സ്വകാര്യതാ മുന്നറിയിപ്പ് വന്നതുമുതൽ  ജെമിനി പോലുള്ള AI ആപ്പുകൾ ചില അപകടസാധ്യതകൾ മണക്കാൻ തുടങ്ങിയിരിക്കുന്നു. 


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal