ഫോണ്‍ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റഫോമിലെപ്പോലെ ഇനി ഗൂഗിൾ പേയിലും സൗണ്ട് പോടുകൾ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനം ഇന്ത്യയിലും വരുന്നു. നിലവിൽ തിരഞ്ഞടുക്കപ്പെട്ട ചില പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണം വിജയിച്ചതായും ഈ വർഷം വിപുലമായ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ സൗണ്ട് പോടുകൾ നൽകുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
ഗൂഗിൾ സൗണ്ട് പാഡ് ഇപ്പോൾ രാജ്യവ്യാപകമായി വാണിജ്യാടിസ്ഥാനത്തിലുള്ള ലോഞ്ചിലേക്ക് നീങ്ങുകയാണ്.
പേയ്‌മെൻ്റുകൾക്കായുള്ള വോയ്‌സ് അലേർട്ടുകൾ, ഇടപാട് നടത്തിയ തുക പ്രദർശിപ്പിക്കുന്നതിനുള്ള LCD ഡിസ്പ്ലേ പാനൽ കൂടാതെ 11 ഇന്ത്യൻ ഭാഷകളിൽ പേയ്‌മെൻ്റുകൾ ലഭിച്ചതായുള്ള വോയ്‌സ് അറിയിപ്പുകൾ തുടങ്ങിയ എല്ലാം ഇതിന്റെ സവിശേഷതകൾ ആണ്.
കൂടാതെ ഇത് 4 ജി കണക്റ്റിവിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. ബാറ്ററി, ചാര്‍ജ്ജിംഗ്, കണക്റ്റിവിറ്റി സ്റ്റാറ്റസ് എന്നിവ എല്‍ഇ.ഡി സ്‌ക്രീനിൽ കാണിക്കും. കൂടാതെ മെനു, വോളിയം, പവര്‍ ബട്ടണുകള്‍ എന്നിവയും ഈ പോഡില്‍ ഉണ്ടായിരിക്കും.
രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് ഈ സൗണ്ട് പോഡിന് കമ്പനി വ്യാപാരികള്‍ക്കായി ഗൂഗിള്‍ അവതരിപ്പിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ എന്ന നിലയില്‍ ഒറ്റത്തവണ ഫീസ് ആയി 499 നല്‍കി പിന്നീട് മാസം 125 പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കാം .അല്ലെങ്കില്‍ വാര്‍ഷിക വരിസംഖ്യ എന്ന നിലയില്‍ 1,499 രൂപ അടയ്ക്കാം. വാര്‍ഷിക പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ വ്യാപാരികള്‍ പിന്നീട് ഫീസ് നല്‍കേണ്ടതില്ല.
ഇന്ത്യയിൽ യുപിഐ വിപണിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ജി പേ ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതു. തൊട്ടുപിന്നാലെ പേ ടി എമും ഉണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പേ ടി എം റിസേർവ് ബാങ്കിന്റെ നിയന്ത്രണം നേരിടുന്നത് വഴി പ്രതിസന്ധിയിലായിരിക്കുകയാണ്. അവരുടെ ഉപഭോക്താക്കൾ മറ്റു വിവിധ ഡിജിറ്റൽ വാലറ്റ് പ്ലാറ്റുഫോമുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മറ്റു പല പ്ലാറ്റുഫോമുകളിലും സൗണ്ട് പാഡ് നിലവിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗൂഗിൾ പേയിൽ ഈ സംവിധാനം ഇല്ലാത്തതു ഉപഭോക്താക്കൾക്ക് കുറച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. തിരക്കുള്ള സമയങ്ങളിൽ പേയ്‌മെന്റുകൾ സ്വീകരിക്കുമ്പോൾ അത് കിട്ടിയോ ഇല്ലയോ എന്ന് ചെക് ചെയ്യക വ്യാപാരികളെ സംബന്ധിച്ചെടുത്തോളം ദുർഘടം പിടിച്ചതായിരുന്നു. ഈ പ്രശനം പരിഹരിക്കാനും വിപണിയിലെ തങ്ങളുടെ പ്രാമുഖ്യം ഒന്നുകൂടി ഉയർത്താനും ഗൂഗിൾ പേയ്ക്ക് സാധിക്കും.
പേടിഎം 2020-ൽ ഇടപാട് അലേർട്ടുകൾക്കായി സൗണ്ട് പോഡ് അവതരിപ്പിച്ച ആദ്യ കമ്പനിയാണ്. പിന്നാലെ ഫോൺ പേയും, ഭാരത് പേയും ഈ സിസ്റ്റം അവതരിപ്പിച്ചു. ഇപ്പോൾ വിപണിയിലെ വമ്പനായ ജിപേയും ഈ ആശയം പ്രവർത്തികമാക്കുന്നു.