ഇമെയിൽ വിപണി പിടിച്ചെടുക്കാനായി എലോൺ മസ്കിന്റെ പുതിയ എക്സ് മെയിൽ വരുന്നു.
എലോൺ മസ്ക് തന്റെ ഏറ്റവും പുതിയ സംരംഭമായ എക്സ്മെയിൽ വരുന്നതിനെക്കുറിച്ചു വെളിപ്പെടുത്തി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു സംഭാഷണത്തിൽ ആണ് എക്സ് ഉടമ ഈ വാർത്ത പുറത്തുവിട്ടത്.
ഇതിനിടയിൽ ഗൂഗിളിന്റെ ജി മെയിൽ ആഗസ്സ്റ് മുതൽ സേവനം നിർത്തുന്നു എന്ന ഒരു കിംവദന്തി കൂടി മാർക്കറ്റിൽ വന്നതോടെ മാസ്കിന്റെ എക്സ് മെയിൽ വാർത്തയ്ക്ക് ഒന്നുകൂടി ബൂസ്റ്റ് കിട്ടുകയും ചെയ്തു.
എക്സ്മെയിൽ ഉടൻ വരുമെന്ന് സ്ഥിരീകരിച്ചു എങ്കിലും അതിനെപ്പറ്റി കൂടുതലായി ഒന്നും പറയാൻ മസ്‌ക് തയ്യാറായിട്ടില്ല . ഇ-മെയിൽ സേവന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് തയ്യാറായിക്കൊണ്ട് എക്സ് മെയിൽ സേവനം അതിന്റെ മുന്നോട്ടുള്ള വഴിയിലാണെന്ന് മാത്രമേ ഇറ്റിനെക്കുറിച്ചു മസ്‌ക് പ്രതികരിച്ചത്.
ആഗോളതലത്തിൽ ഏകദേശം 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളുള്ള ഏറ്റവും ജനപ്രിയ ഇമെയിൽ സേവനമാണ് ഗൂഗിളിന്റെ ജി മെയിൽ. ഇൻറർനെറ്റിൽ ജിമെയിൽ അസ്തമിക്കുന്നു എന്ന വാർത്തയോട് ജിമെയിൽ ഇല്ലാതാകുന്നില്ലെന്നും "ഇവിടെ തുടരാൻ" ഉണ്ടെന്നും വെള്ളിയാഴ്ച ഗൂഗിൾ പ്രതികരിച്ചിട്ടുണ്ട്.
എന്നിരുന്നാലും എക്സ് മെയിൽ സാധ്യമായാൽ അത് ഗൂഗിളിന്റെ നിലവിലുള്ള ആധിപത്യത്തിനു ഒരു വെല്ലുവിളിയായിരിക്കും എന്നതിൽ സംശയമില്ല. എല്ലാം കാത്തിരുന്ന് കാണാം.