സാമ്പത്തിക രംഗത്ത് മാന്ദ്യം വർധിക്കുന്നതായ സാഹചര്യത്തിൽ ഇന്ത്യൻ ബാങ്കുകൾ തങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാൻ ആലോചിക്കുന്നതായി വാർത്ത.
അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ശക്തമായ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ ആവേശകരമായ വളർച്ചയിലൂടെയെന് മുന്നോട്ടു നീങ്ങുന്നത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ വായ്പകളുടെ പലിശ കുറയാന്‍ സാധ്യതയേറുന്നു. ഇതുമൂലം ഭവന, വാഹന, വ്യക്തിഗത, സ്വര്‍ണ പണയ വായ്പകളുടെ പലിശ കുറയ്ക്കാന്‍ ആലോചിക്കുകയാണ്.
റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും ഏറെ ആശ്വാസം പകരുന്നതാണ് ഇപ്പോൾ പുറത്തു വന്ന ജിഡിപി കണക്കുകളും വ്യവസായ ഉത്പാദന സൂചനകളും. നല്ല പണപ്പെരുപ്പവും ശക്തമായ സാമ്പത്തിക വളർച്ചയും വരും ദിവസങ്ങളിൽ നിരക്കുകൾ കുറയ്ക്കാൻ ആർബിഐയെ സഹായിച്ചേക്കാം
കഴിഞ്ഞമാസം നടന്ന ധന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശ വർധന നടപടികള്‍ താത്കാലികമായി മരവിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.