ഫാസ് ടാഗ് കെ വൈ സി പുതുക്കാനുള്ള അവസാന തിയതി ഇന്നാണ്
ഫാസ് ടാഗ് കെ വൈ സി വിവരങ്ങൾ പുതുക്കാനുള്ള അവസാന തിയതി ഇന്നാണ്. ഇത് ചെയ്യാത്ത ഫാസ് ടാഗ് അക്കൗണ്ടുകൾ നാളെ മുതൽ മരവിക്കപ്പെടും എന്ന് ദേശീയ ഹൈവേ അതോറിറ്റി അറിയിച്ചു. ഇതുവരെ കെ വൈ സി വിവരങ്ങൾ പുതുക്കാത്തവർ ഇന്നുതന്നെ അത് ചെയ്യണമെന്ന് അതോറിട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ https://fastag.ihmcl.com/ എന്ന ഹൈവേ മാനേജ്‌മന്റ് കമ്പനിയുടെ വെബ്സൈറ്റിൽ ചെന്ന് അത് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്യാനായി നിങ്ങളുടെ മൊബൈൽ നമ്പർ, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങൾ നൽകി ഓപ്പൺ ചെയ്തു ഡാഷ് ബോർഡിലെ മൈ പ്രൊഫൈലിൽ ചെന്നു നിങ്ങളുടെ വിവരങ്ങൾ ചെക്ക് ചെയ്യാനും സാധിക്കും. തുടർന്ന് വേണ്ട വിവരങ്ങൾ നൽകി ഇത് പുതുക്കാവുന്നതാണ്.