ട്രൂ കോളർ കാൾ റെക്കോർഡിങ് സംവിധാനം ഇന്ത്യയിലും അവതരിപ്പിച്ചു.
ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾ റെക്കോർഡ് ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) യുടെ സഹായത്തോടെ അത് ട്രാൻസ്‌ക്രൈബ് ചെയ്യാനും കഴിയുന്ന രീതിയിലുള്ള പുതിയ സംവിധാനം ട്രൂ കോളർ ഇന്ത്യയിൽ അവതരിപ്പിച്ചു.
ട്രൂ കോളർ 2023 ജൂണിലാണ് ഈ ഫീച്ചർ ആദ്യമായി യുഎസിൽ അവതരിപ്പിച്ചത്, തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും ഈ ടെക്നോളജി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്.
ഏതെങ്കിലും ഒരു തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കാതെ തന്നെ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്തു ഉപയോക്താക്കൾക്ക് ട്രൂ കോളറിന്റെ ആപ്പിനുള്ളിൽ തന്നെ തങ്ങളുടെ ഇൻകമിങ് ഔട്ട്ഗോയിംഗ് കോളുകൾ നേരിട്ട് തന്നെ റെക്കോർഡ് ചെയ്യാൻ സാധിക്കുമെന്ന് ട്രൂകോളർ പറഞ്ഞു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി കോൾ അവസാനിച്ചുകഴിഞ്ഞാൽ റെക്കോർഡ് ചെയ്‌ത കോളുകളുടെ പൂർണ്ണമായ ട്രാൻസ്‌ക്രിപ്‌ഷൻ നൽകുന്ന ഒരു ട്രാൻസ്‌ക്രിപ്ഷൻ സവിശേഷതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡിലും ഐ ഒ എസിലും കോൾ റെക്കോർഡിങ് വ്യത്യസ്‍തമായ രീതിയിലാണ്.
ആൻഡ്രോയിഡിൽ ട്രൂ കോളർ ഡയലിനൊപ്പം തന്നെ റെക്കോർഡിങ്ങിനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഐ ഫോണിൽ ഇത് സെർച്ച് പേജിൽ കയറി റെക്കോർഡ് കാൾ എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം.
രണ്ടിലും കോൾ പൂർത്തിയായ ശേഷം ട്രാൻസ്‌ക്രിപ്ഷനുവേണ്ടിയുള്ള നോട്ടിഫിക്കേഷൻ ലഭിക്കും. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇത് ലഭിക്കുക. സാവധാനം മറ്റു ഭാഷകളിലും ലഭ്യമാകുമെന്നു കമ്പനി അറിയിച്ചു.
ട്രൂ കോളറിന്റെ പ്രീമിയം അംഗങ്ങൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. അല്ലാത്തവർക്ക് വർഷം 529 രൂപയിൽ ഇത് ലഭ്യമാണ്.