ആഗോള സാമ്പത്തിക മാന്ദ്യം ഐ ടി മേഖലയിൽ തൊഴിൽ നഷ്ടം കൂട്ടുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധി (GFC) ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കുന്നു.

അന്താരാഷ്ട്രീയ സാമ്പത്തിക മാന്ദ്യം ലോകത്തെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. ഉൽപ്പാദനത്തിലും ഡിമാൻഡിലുമുള്ള ഇടിവ്, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ബിസിനസുകളുടെ പാപ്പരത്തം എന്നിവ മൂലം  രാജ്യങ്ങളുടെ   സാമ്പത്തിക പ്രകടനത്തിൽ ഉണ്ടാകുന്ന തകർച്ചകൾ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇതുമൂലം ആഭ്യന്തരമായും  അന്താരാഷ്ട്രപരമായും സാമ്പത്തിക പ്രതിസന്ധി പെരുകാൻ ഇടവരുന്നു. 

ലോകത്തിലെ പല വമ്പൻ രാജ്യങ്ങളും ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രിതിസന്ധിയിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കറൻസി പ്രതിസന്ധികൾ, പെട്ടെന്നുള്ള സ്റ്റോപ്പുകൾ, കടം പ്രതിസന്ധികൾ, ബാങ്കിംഗ് പ്രതിസന്ധികൾ എന്നിങ്ങനെയുള്ള പ്രധാന പ്രതിസന്ധികളിലൂടെയാണ് പല രാജ്യങ്ങളും കടന്നുപോകുന്നത്.

2008  ൽ അനുഭവിച്ചതുപോലുള്ള ഒരു സമ്പൂർണ്ണ ആഗോള സാമ്പത്തിക പ്രതിസന്ധിയില്ല. എന്നിരുന്നാലും, ആഗോള സമ്പദ്വ്യവസ്ഥ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. ഉയർന്ന പണപ്പെരുപ്പവും, പലിശ നിരക്ക് വർധിക്കുന്നതു,  രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങളും, കോർപ്പറേറ്റ് കടത്തിന്റെ അളവ് ഉയർന്നതും എല്ലാം ലോക സാമ്പത്തിക പ്രതിസന്ധിക്കു ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. 

രണ്ടു ശതമാനം ജോലിക്കാരെ പിരിച്ചുവിടാൻ തയ്യാറായി നൈക്ക്

ഇതിന്റെ പ്രതിഫലം തൊഴിൽ മേഖലയെ ശക്തമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു.  പ്രത്യേകിച്ച് ഐ ടി മേഖലയിൽ തൊഴിൽ പ്രതിസന്ധി വളരെ കൂടുതലായി വരുന്നു. അടുത്തകാലം വരെ സുരക്ഷിതമായ ജോലി  ഏതാണെന്ന ചോദ്യത്തിന് ഐ ടി ഫീൽഡ് ആണെന്ന് പറഞ്ഞിരുന്നത് ഇപ്പോൾ മാറ്റി പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുന്നതായാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

ഇൻഫോസിസ്, മൈക്രോസോഫ്ട്, ടി സി എസ് തുടങ്ങിയ പ്രമുഖ ഐ ടി കമ്പനികൾ  പുതിയ നിയമങ്ങൾ നിർത്തിവെച്ചിരുന്നു എന്നും, നിലവിൽ കൂടുതലായുള്ള ജോലിക്കാരെ പിരിച്ചു വിടുന്നു എന്നുമുള്ള വാർത്തകൾ നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

അന്തരാഷ്ട സാമ്പത്തിക മാന്ദ്യം മൂലം പല രാജ്യങ്ങളും തങ്ങളുടെ ഓർഡറുകൾ വെട്ടിക്കുറയ്ക്കുന്നത് മൂലം  പുതിയ ഓർഡറുകൾ കിട്ടാത്തതാണ് പല കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നു.  ഇതിന്റെ പ്രതിഫലനം ഇന്ത്യൻ ഐ ടി വ്യവസായത്തെയും വളരെ കാര്യമായ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.

അമേരിക്കയിലും  യൂറോപ്പിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാന്ദ്യം  ഇന്ത്യന്‍ ഐടി കമ്പനികളെ അവരുടെ പുതിയ റിക്രൂട്ട്മെന്‍റില്‍ വരുത്തിയ കുറവാണ് തൊഴിലവസരങ്ങള്‍ കുറയാൻ ഇപ്പോൾ കാരണമായിരിക്കുന്നത്. തങ്ങളുടെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ആഗോള കമ്ബനികള്‍ ഇപ്പോൾ ഐടി കരാറുകള്‍ പുതുക്കാന്‍ തയാറാകുന്നില്ല.  അതുമൂലം തൊഴിലവസരങ്ങൾ കുറയുന്നു.

ബൈജൂസ്‌, പേടിഎം ജീവനക്കാർ പുതിയ ജോലി തേടുന്നു ?

നടപ്പുവര്‍ഷം ടെക്നോളജി മേഖലയിലെ തൊഴിലവസരങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു  2.7 ലക്ഷത്തില്‍ നിന്ന് 60,000 ആയി കുറഞ്ഞുവെന്നു നാസ്കോം നടത്തിയ സർവേ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ പുതിയ തൊഴില്‍ അവസരങ്ങളില്‍ 80 ശതമാനം ഇടിവുണ്ടായതായും സർവേ പറയുന്നു. പ്രതിസന്ധിയുടെ രൂക്ഷവശം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

യൂറോപ്പും അമേരിക്കയും കൂടാതെ ഇപ്പോൾ ബ്രിട്ടനും ജപ്പാനും മാന്ദ്യത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  നടപ്പുവര്‍ഷം രാജ്യത്തെ ഐടി മേഖല കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തുന്നത്. 

ഇപ്പോൾ രാജ്യത്തെ ഐ ടി ജീവനക്കാരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടുത്തലാണ് എന്നാണ് പറയുന്നത്. പക്ഷെ അതനുസരിച്ചുള്ള ജോലി നിലവിൽ ഇല്ലതാനും. അതിനാൽ എത്രയൊക്കെ ശ്രമിച്ചാലും  പിടിച്ചുനിൽക്കാനായി കടുത്ത നിയന്ത്രണങ്ങൾ ഐ ടി മേഖലയ്ക്ക് സ്വീകരിച്ചേ മതിയാകൂ. 

എന്നാല്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും  ആഭ്യന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും കമ്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്, ഇത്  എത്രത്തോളം പ്രവർത്തികമാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിലെ കാര്യങ്ങൾ.





Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal