ഇന്ത്യ കുതിപ്പിന്റെ പാതയിലാണ്...
ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. വികസിത രാജ്യങ്ങളെ ഇത് കാർന്നു തിന്നുകൊണ്ടിരിക്കുന്നു, ലോകത്തിലെ അതികായമന്മാരായ രാജ്യങ്ങളെ ഓരോന്നായി മാന്ദ്യം വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത വളരെ ഞെട്ടലോടെയാണ് മറ്റു രാജ്യങ്ങൾ നോക്കി കാണുന്നത്.
എങ്ങനെയാണു ഒരു രാജ്യത്തിൻറെ സാമ്പത്തിക മാന്ദ്യം കണക്കാക്കുന്നത് എന്ന് നോക്കാം. ഒരു രാജ്യത്തിൻറെ ജി ഡി പി യിൽ തുടർച്ചയായ രണ്ടു പാദങ്ങളിൽ നെഗറ്റീവ് ആകുമ്പോഴാണ് ആ രാജ്യം സാമ്പത്തിക മാന്ദ്യത്തിലായി എന്ന് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ജപ്പാനും, ജർമനിയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പട്ടികയിലേക്ക് വന്നിരിക്കുന്നു.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക മുന്നോക്ക രാജ്യമായിരുന്ന ജപ്പാനും തളരുന്നു എന്ന വാർത്ത പുറത്തുവന്നതോടെ മറ്റു രാജ്യങ്ങളുടെ പലതിന്റെയും നിജസ്ഥിതി പതിയെ പുറത്തുവരുന്നു. ജപ്പാന്റെ വീഴ്ചയോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജർമനിയുടെ സ്ഥിതിയും മെച്ചമല്ല. സാമ്പത്തിക പ്രശ്ങ്ങളിൽ കിടന്നു വട്ടം തിരിയുകയാണ് അവരും.
ഇവിടെയാണ് ഇന്ത്യയുടെ സ്ഥാനം ഉയർന്നുവരുന്നത്. ഇപ്പോൾ സമ്പത്തു വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. IMF കണക്കു പ്രകാരം 2026 ൽ ജപ്പാനെയും 2027 ൽ ജർമനിയെയും മറികടന്നു ഇന്ത്യ മുന്നോട് കുതിക്കുമെന്നാണ് പറയുന്നത്.
വേൾഡ് ഇക്കണോമിക്സ് ആൻഡ് പോർസ്‌പെക്ടസ് പ്രവചനം കാണിക്കുന്നത് 2024 ൽ ഇന്ത്യയുടെ വളർച്ച 6.2 ശതമാനത്തിൽ എത്തും. വികസിത രാജ്യങ്ങളോടൊപ്പം വികസ്വര രാജ്യങ്ങളും വളർന്നു വരുന്നു എന്ന സൂചനയാണ് ഇത് കാണിക്കുന്നത്.
നിക്ഷേപ സൗകൃത രാജ്യമായി ഇന്ത്യയെ ഇപ്പോൾ ബഹുരാഷ്ട്ര കമ്പനികൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
നിക്ഷേപകർ ഇപ്പോൾ ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം നടത്താൻ കാണിക്കുന്ന താല്പര്യം ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളർച്ച ഉയരുകയാണ് എന്നാണ് കാണിക്കുന്നത്. ഈ സാഹചര്യങ്ങൾ മനസിലാക്കിയാണ് ഇന്ത്യ മുന്നോട്ടു ചുവടു വെയ്ക്കുന്നത്.