എയർടെൽ പേയ്മെന്റ് ബാങ്കിൽ ചേക്കേറാൻ ഉപഭോക്താക്കളുടെ വൻ തിരക്ക്.
എയർടെൽ പേയ്മെന്റ് ബാങ്ക് ആണ് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രതിസന്ധിയിൽ നേട്ടം കൊയ്തത്
പേടിഎമ്മിന് മാർച്ച് 15 വരെ സമയപരിധി നീട്ടി RBI
പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങൾ നിർത്തിവെയ്ക്കാൻ റിസർവ് ബാങ്ക് ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിൽ ആയ അവരുടെ ഉപോഭോക്താക്കൾ പുതിയ സേവന ദാതാക്കളെ തേടി നിലവിലുള്ള മറ്റു പ്ലാറ്റുഫോമുകളിലേക്കു ചേക്കേറി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ നിലവിലുള്ള മറ്റു പല പ്ലാറ്റുഫോമുകളിലേക്കും അവർ കുടിയേറി. ഇത്തരത്തിലുള്ള തള്ളിക്കയറ്റം നടന്നപ്പോൾ അതിന്റെ ഗുണം കൂടുതലായും ലഭിച്ചത് എയർടെൽ പയ്മെന്റ്റ് ബാങ്കിനാണെന്നാണ് വാർത്ത.
എയർടെൽ പേയ്‌മെന്റ് ബാങ്കിന് പുതിയ അക്കൗണ്ട് തുറക്കുന്നതിനും, ഫിക്സഡ് ഡെപോസിറ്റിനായും, ഫാസ്ടാഗ് സേവനങ്ങൾക്കും ഒക്കെയായി വരുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്നതിലും നിന്ന് 5 മുതൽ 7 ഇരട്ടി വരെ ആപ്ലിക്കേഷനുകൾ ആണ് അവർക്കു ഈ ദിവസങ്ങളിൽ കിട്ടിക്കൊണ്ടിരിക്കുന്നതു എന്നാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനുബ്രത ബിശ്വാസ് പറഞ്ഞു.
ഫെബ്രുവരി 29 നു ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് ആർബിഐ നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ 15 ദിവസംകൂടി നീട്ടി മാർച്ച് 15 വരെ സേവങ്ങൾക്കു കാലാവധി കൊടുത്തിട്ടുണ്ടെലും കമ്പനിയുടെ ഭാവി എന്തായി തീരുമെന്ന് ഉപഭോക്താക്കൾക്കു വലിയ തോതിൽ ആശങ്കയുണ്ട്. കാര്യങ്ങൾ ഒട്ടും വ്യക്തമല്ലാത്ത പശ്ചാത്തലത്തിൽ പുതിയ പാതകൾ തേടിപോകുന്നതിനു അവരെ നിർബന്ധിതരാക്കുന്നു എന്നതാണ് പുതിയ സേവന ദാതാക്കളെ കണ്ടെത്താനുള്ള തിക്കും തിരക്കിനും കാരണം.
ഫാസ് ടാഗ് ബാങ്കുകളുടെ ലിസ്റ്റിൽ നിന്നും പേടിഎം ഒഴിവാക്കപ്പെട്ടു.