വ്യാജ അവലോകങ്ങൾ ഗൂഗിൾ നീക്കം ചെയ്യുന്നു.

ഗൂഗിൾ തങ്ങളുടെ പുതിയ കഴിഞ്ഞ വർഷം ഏകദേശം 170 ദശലക്ഷം വ്യാജമെന്നു തോന്നിയ അവലോകനങ്ങൾ ഗൂഗിൾ മാപ് ആൻഡ് സെർച്ചിൽ നിന്ന് നീക്കം ചെയ്തതായി കമ്പനി അറിയിച്ചു

പുതിയതായി വിസസിപ്പിച്ചെടുത്ത  മെഷിൻ ലേർണിംഗ്  അൽഗോരിതം ഉപയോഗിച്ചാണ്  തങ്ങളുടെ നയത്തിൽ നിന്നും വ്യതിചലിക്കുന്നതായി തോന്നിയ  അവലോകങ്ങളും മറ്റു വാർത്തകളും ഗൂഗിൾ  നീക്കം ചെയ്തത്. വളരെ കാര്യക്ഷമമായ ഈ അൽഗോരിതം വഴി  മുൻ വർഷങ്ങളേക്കാൾ 45 ശതമാനത്തിലേറെ വ്യാജ അവലോകനങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനും സാധിച്ചു. 

അതുപോലെതന്നെ ഗൂഗിളിൽ ലിസ്റ്റ് ചെയ്തിരുന്നതായി കണ്ട 12 ദശലക്ഷത്തിലധികം വ്യാജ ബിസിനസ് പ്രൊഫൈലുകളും ബ്ലോക്ക് ചെയ്തതായി കമ്പനി അറിയിച്ചു.

Google പോലെ അതിവിപുലവും ജനങ്ങൾ വളരെ വിശ്വാസ്യമർപ്പിച്ചിട്ടുള്ള പ്ലാറ്ഫോമിൽ  വ്യജ അവലോകങ്ങൾ ഇട്ട് തങ്ങളുടെയും തങ്ങളുടെ പ്രോഡക്റ്റ് / സർവീസ് എന്തായാലും അതിന്റെ റേറ്റിംഗ് അഥവാ വിശ്വാസ്യത കൂട്ടാൻ പലരും  ശ്രമിക്കാറുണ്ട്. ഇങ്ങനെ വ്യാജ റേറ്റിങ് ചെയ്തുകൊടുക്കുന്ന  സ്ഥാപനങ്ങൾ വരെ ഇന്ന് നിലവിലുണ്ട്. ഇത് മനസിലാക്കിയാണ് ടെക് ഭീമൻ പുതിയ കാൽവെയ്പുകൾ നടത്തിയിരിക്കുന്നത്.

സംശയാസ്പദമായ അവലോകനങ്ങളുടെ  പാറ്റേണുകൾ വളരെ  വേഗത്തിൽ കണ്ടെത്തുന്ന രീതിയിലുള്ള ഒരു പുതിയ മെഷീൻ ലേണിംഗ് അൽഗോരിതം ആണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഒരു നിരൂപകൻ ഒന്നിലധികം ബിസിനസുകളിൽ ഒരേ തരത്തിലുള്ള അവലോകനം ചെയ്യുകയാണെങ്കിൽ, ഒന്ന് മുതൽ 5 വരെയുള്ള റേറ്റിംഗ് കൊടുക്കുന്നതിൽ   നിരന്തരമായി ചെയ്യുന്ന ആ പാറ്റേണുകളും അതിന്റെ സിഗ്നലുകളും പരിശോധിച്ചാണ് ഗൂഗിൾ അൽഗോരിതം വിലയിരുത്തൽ നടത്തുന്നത്.

ഇത്രയും വലിയ ഒരു പ്ലാറ്റുഫോമിൽ നടന്നേക്കാവുന്ന ഇത്തരം   സംശയകരമായ പ്രവർത്തനങ്ങളും മറ്റു ദുരുപയോഗങ്ങളും കണ്ടെത്തുകയും  അത് ഇല്ലായ്മ ചെയ്യുകയും എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യം തന്നെയാണ്. എന്നിരുന്നാലും പുതിയ ടെക്നോളജികൾ വികസിപ്പിച്ചെടുത്തു തങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ ഗൂഗിൾ ശ്രമിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal