തെലുങ്കാനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A I) സിറ്റി വരുന്നു.

തെലുങ്കാന സർക്കാർ അതിവിപുലമായ തോതിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ AI സിറ്റി സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

Hyderabad : എ ഐ സാങ്കേതിക വിദ്യ  പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും  അതിന്റെ അനന്ത സാധ്യതകൾ കണ്ടുകൊണ്ടു പല സംസ്ഥാനങ്ങളും ഈ ആശയവുമായി മുന്നോട്ടു പോകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തെലുങ്കാനയും തങ്ങളുടെ മേൽക്കോയ്മ നേടാനുള്ള ഓട്ടത്തിലാണ്.

തെലുങ്കാനയിൽ പുതുതായി അധികാരമേറ്റ രേവന്ത് റെഡ്‌ഡി സർക്കാർ തങ്ങളുടെ സ്വപന പദ്ധതിയായിട്ടാണ് ഈ AI സിറ്റിയെ കാണുന്നതു. 

ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്ത് 100 ഏക്കർ ഭൂമി ഏറ്റെടുത്ത് എ ഐ സിറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ഗവർണർ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സാക്ഷരതാ പരിപാടികള്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും, ഇന്‍റർനെറ്റ് അടിസ്ഥാന അവകാശമാക്കുമെന്നും വ്യാഴാഴ്ച നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ   ഉത്തർപ്രദേശ്  ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് ലക്‌നൗവിൽ  ഒരു AI സിറ്റിയുടെ രൂപകൽപ്പന നടക്കുന്നതായും വാർത്തകളുണ്ട്. പദ്ധതിക്കായി നാദർഗഞ്ച് വ്യാവസായിക മേഖലയിൽ 40 ഏക്കർ സർക്കാർ നൽകും എന്നാണ് വാർത്ത.

ഗ്രാൻഡ് വ്യൂ റിസർച്ചിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ചു 2022-ൽ ആഗോള AI വിപണിയുടെ  വലുപ്പം 137 ബില്യൺ ഡോളറായി കണക്കാക്കുകയും 2023 മുതൽ 2030 വരെ 37.3 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ വികസിക്കുമെന്നും പ്രതീക്ഷിക്കുന്നതായും പറയുന്നു.

അത്യാധുനിക സാങ്കേതികവിദ്യ, ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായ കാര്യങ്ങൾ കൂട്ടിച്ചേത്തു  ഒരു  AI നഗരം എന്ന ആശയങ്ങൾ ഉടലെടുക്കുകയും അത്  നാളെയുടെ ഒരു വലിയ തൊഴിൽ ശക്തിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന  കേന്ദ്രങ്ങളായി  മാറുകയും ചെയ്യും.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal