തടസമില്ലാതെ സർവീസുകൾ തുടരാം - Paytm

നിലവിലെ പ്രതിസന്ധികളിൽ Paytm Payment ബാങ്കിന്റെ ഭാവിയെ കുറിച്ച് ആശങ്കാകുലരാണ് ആരുടെ ഉപഭോക്താക്കളെല്ലാം. 

MUMBAI : RBI യുടെ നിർദേശപ്രകാരം മാർച്ച് ഒന്നുമുതൽ Paytm Payment ബാങ്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ പിന്നീട് എന്തായിരിക്കും സംഭവിക്കുക എന്നതിനെപ്പറ്റി നിരവധി വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കമ്പനി ഞായറാഴ്ച ഒരു ബ്ലോഗിൽ തുടർ നടപടികളെക്കുറിച്ചു അറിയിച്ചിട്ടുണ്ട്.

ബ്ലോഗിൽ പറയുന്നതനുസരിച്ചു, ഫെബ്രുവരി 29 ന് ശേഷവും  Paytm  സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്‌ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾക്കു അവരുടെ  ബാലൻസുകൾ പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നത്തിനു യാതൊരു തടസവുമില്ലന്നു കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ  ലഭ്യമായ ബാലൻസ് തീരുന്നതുവരെ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാൻ സാധിക്കും. Paytm ആപ്പും സേവനങ്ങളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും തങ്ങളുടെ  ഉപയോക്താക്കൾക്കും വ്യാപാരി പങ്കാളികൾക്കും കമ്പനി  ഉറപ്പ് നൽകുന്നു. ഞങ്ങളുടെ അസോസിയേറ്റ് Paytm പേയ്‌മെൻ്റ് ബാങ്ക് ഒരു ബാക്ക്-എൻഡ് ബാങ്കായി പ്രവർത്തിക്കുന്ന സന്ദർഭങ്ങളിൽ, ഞങ്ങൾക്ക് ഈ സേവനങ്ങൾ മറ്റ് പങ്കാളി ബാങ്കുകളിലേക്ക് തടസ്സമില്ലാതെ പരിവർത്തനം ചെയ്യാൻ കഴിയുമെന്നും, ഇത് തങ്ങളുടെ വ്യാപാരി പങ്കാളികൾക്ക് തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ലെന്നും നിലവിലുള്ള സജ്ജീകരണങ്ങൾ വീണ്ടും സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും അധിക ശ്രമമൊന്നും ഉണ്ടാകില്ലെന്നും ബ്ലോഗ് പറയുന്നു.

പേടിഎം ക്യുആർ കോഡുകൾ, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ തുടങ്ങിയ സേവനങ്ങൾ പഴയതിപോലെ തന്നെ തുടർന്നും ഉപയോഗിക്കുന്നതിനു  യാതൊരു തടസവും ഇല്ലെന്നു  Paytm പറയുന്നു.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal