കഴിഞ്ഞ ഒക്ടോബര് നവംബർ ഡിസംബർ മാസക്കാലയളവിൽ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ഇന്ത്യയിൽ നിന്ന് 2.25 ദശലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി അറിയിച്ചു.
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആയി ഇതേ കാലയളവിൽ യൂട്യൂബ് ഒമ്പത് ദശലക്ഷത്തിലേറെ വീഡിയോകൾ ആണ് തങ്ങളുടെ പ്ലാറ്റുഫോമിൽ നിന്നും നീക്കം ചെയ്തുകയുണ്ടായതു.
യൂട്യൂബിന്റെ സ്ഥാപിത കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇത്രയധികം വീഡിയോകൾ നീക്കം ചെയ്തത്.
യുട്യൂബ് മെഷീൻ ലേണിംഗ്, ഹ്യൂമൻ റിവ്യൂവർ എന്നിവയുടെ സംയോജനം ഉപയോഗിച്ചാണ് ഇത്തരം നയ ലംഘനങ്ങൾ നടത്തുന്ന വീഡിയോകൾ തിരിച്ചറിയുന്നതു എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറയുന്നു. ഒരു കമ്പനിയെന്ന നിലയിൽ ആദ്യകാലം മുതൽ തന്നെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നതായും കമ്മ്യൂണിറ്റിയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഒട്ടും മടികാണിച്ചിട്ടില്ലെന്നും യുട്യൂബ് പ്രസ്താവനയിൽ പറഞ്ഞു.