രാജ്യത്തിൻറെ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സൗദി.
ഇന്ത്യയിലെ തന്നെ എന്നാൽ ഏറിയപങ്കും കേരളത്തിലെ സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കുന്ന ഒരു വരുമാന സ്രോതസാണ് ഗൾഫ് മേഖലയിൽ നിന്നും ഒഴുകിവരുന്ന പണം. തൊഴിലും ബിസിനസും ആയി ആയിരക്കണക്കിന് മലയാളികൾ ഗൾഫ് മേഖലയിൽ ഉണ്ട്.
ഇപ്പോൾ സൗദിയിൽ ഉയർന്നുവരുന്ന സ്വദേശീവത്കരണം ഗൾഫ് മേഖലയിലെ തൊഴിലിനും മറ്റും ഒരു വലിയ തിരിച്ചടിയായി വരാനുള്ള സാധ്യതയാണ് കാണുന്നത്.
സ്വദേശിവത്കരണ തീരുമാനത്തിെൻറ രണ്ടാംഘട്ടം പ്രാബല്യത്തിലായെന്ന് സൗദി മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ജോലി ഇനി സൗദി പൗരർക്ക് എന്നാണ് നിയമം വരുന്നത്.
കുറേക്കാലമായി സ്വദേശീ വല്കരണം ഗൾഫ് നാടുകളിൽ പടർന്നുപിടിക്കുണ്ടെങ്കിലും ഇനി അത് രൂക്ഷമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് വാർത്തകൾ. അതിനു ഉപോത്ഭല്കമായി ഇപ്പോൾ തൊഴിലുകളിൽ 40 ശതമാനം സ്വന്തം പൗരന്മാർക്ക് നൽകാനാണ് സൗദി ഒരുങ്ങുന്നത് എന്ന വാർത്ത. ഇത് പ്രാബല്യത്തിൽ വന്നാൽ നിരവധി ജോലികളിൽനിന്ന് വിദേശികൾ പുറത്താവും എന്ന കാര്യം ഉറപ്പ്.