ഈ മാർച്ച് 31 നു ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ റിസേർവ് ബാങ്കിന്റെ ഉത്തരവ്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസമായതിനാലും സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ നടക്കേണ്ടതിനാലും എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്നാണ് അറിയിപ്പ്. ഈ വിവരം പൊതുജനങ്ങളെയും അറിയിക്കണമെന്നും പ്രത്യേക നിർദേശമുണ്ട്. ഞായറാഴ്ച ഈസ്റ്റർ കൂടിയാണ്.
സാമ്പത്തിക വർഷാന്ത്യം ആണെങ്കിലും ഹോളി, ഗുഡ് ഫ്രൈഡേ എന്നീ കാരണങ്ങളാൽ മാസാവസാനത്തെ ആഴ്ചയിൽ ബാങ്ക് ഒഴിവുകൾ പലതും ഉണ്ട്. ഇതെല്ലം കാരണം സാമ്പത്തിക ഇടപാടുകൾക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്നതിൽ പൊതുജനത്തിന്റെയും സർക്കാരിന്റെയും ഇടപാടുകൾ പലതും തടസപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ, ഈസ്റ്റർ ആണെങ്കിലും മാസാവസാന ദിനം ബാങ്ക് പ്രവർത്തിക്കാൻ നിർദേശിച്ചിരിക്കുന്നത്.