ഇന്ത്യയിലെ ആദ്യത്തെ AI സിനിമ മലയാളത്തിൽ വരുന്നു

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സിനിമ വരുന്നു മലയാളത്തിൽ 

ഇത് എ ഐ യുടെ കാലം, എവിടെയും എ ഐ നിറഞ്ഞുനിൽക്കുമ്പോൾ എന്തുകൊണ്ട് അത് സിനിമയിലും ആയിക്കൂടാ. 

ഇതാ വരുന്നു എ ഐ സിനിമയും, അതും നമ്മുടെ സ്വന്തം മലയാളത്തിൽ. ഇന്ത്യയിലെ ആദ്യത്തെ AI സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സിനിമ  പിറവിയെടുക്കുന്നു. 

ഇന്ത്യയിലെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സിനിമ "മോണിക്ക ഒരു എ ഐ സ്റ്റോറി" വരുന്നു. ഗോപിനാഥ് മുതുകാടും അപർണ മൾബെറിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ

അത്യാധുനിക സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉൾപ്പെടുത്തിക്കൊണ്ട്  പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു  സിനിമാറ്റിക് അനുഭവം ഈ ചിത്രം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എ ഐ സാങ്കേതിക വിദ്യയേയും ഒരു കഥാപാത്രത്തെയും ഒന്നിപ്പിച്ചുകൊണ്ടു മൻസൂർ പള്ളൂർ  നിർമിക്കുന്ന ഈ ചിത്രം സംവിധാനം  ചെയ്യുന്നത് ഇ എം അഷറഫ് ആണ്, ഇതിന്റെ ആദ്യ പോസ്റ്റർ ദമാമിൽ ഒരു ഡിജിറ്റൽ പ്ലാറ്റഫോമിൽ റിലീസ് ചെയ്തു.

ബിഗ്‌ബോസ് താരമായ അപർണ്ണയും മജീഷ്യൻ ഗോപിനാഥ് മുതുകാടും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമയിൽ മലയാളത്തിലെ മറ്റു നടന്മാരും വേഷമിടുന്നു

ഇന്ത്യൻ സിനിമയിൽ ഒരുപാടു പുതിയ പരീക്ഷണങ്ങൾക്കു തുടക്കം കുറിച്ച മലയാളത്തിന് അഭിമാനിക്കാൻ ഒരു പുതിയ നേട്ടം കൂടി - ഇന്ത്യയിലെ ആദ്യത്തെ എ ഐ സിനിമയും മലയാളത്തിന് സ്വന്തം 

 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal