അനധികൃതമായ 6,728,000 അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചു

അനധികൃതമായ  67 ലക്ഷം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചതായി   വാട്‌സ്‌ആപ്പ് അറിയിച്ചു.

2021 ഐ ടി റൂൾ അനുസരിച്ചാണ് ഈ അകൗണ്ടുകൾ മരവിപ്പിച്ചതെന്നു  മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് അറിയിച്ചു. 

ജനുവരി 1  മുതൽ 31 വരെയുള്ള കാലയളവിലാണ് കമ്പനി ഇത്തരം 6,728,000 അക്കൗണ്ടുകൾ നിരോധിച്ചത്.

ഏറ്റവും വലിയ ജനപ്രിയ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പിന് ഇന്ത്യയിൽ  50 കോടി ഉപയോക്താക്കള്‍ ആണ് ഉള്ളത്. 

ദുരുപയോഗം തടയുന്നതിലും ചെറുക്കുന്നതിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ സേവനങ്ങളിൽ ഞങ്ങൾ ഒരു വ്യവസായ നേതാവാണ്. ഞങ്ങളുടെ സുരക്ഷാ ഫീച്ചറുകൾക്കും നിയന്ത്രണങ്ങൾക്കും പുറമേ, എഞ്ചിനീയർമാർ, ഡാറ്റാ സയൻ്റിസ്റ്റുകൾ, അനലിസ്റ്റുകൾ എന്നിവരുടെ ഒരു ടീമിനെ ഞങ്ങൾ നിയമിക്കുന്നു. ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗവേഷകരും നിയമ നിർവ്വഹണം, ഓൺലൈൻ സുരക്ഷ, സാങ്കേതിക വികസനം എന്നിവയിലെ വിദഗ്ധരും കൂടെയുണ്ട്. വാട്‍സ്ആപ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

2023 ഡിസംബറിൽ (കഴിഞ്ഞ വർഷം) രാജ്യത്ത് 69 ലക്ഷത്തിലധികം മോശം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചിരുന്നു.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal