ഇന്ത്യക്കാരൻ സുന്ദർ പിച്ചൈ ഗൂഗിളിന്റെ തലപ്പത്തുനിന്നും മാറ്റണം എന്ന ആവശ്യം ഉയരുന്നതായി വാർത്ത.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മത്സരത്തിൽ ചാറ്റ് ജി പി ടി യോട് എതിരിടാനായി ഗൂഗിൾ കൊണ്ടുവന്ന ജെമിനി ചാറ്റ് ബോട്ടിന്റെ മാർക്കറ്റിലെ ദയനീയമായ പരാജയം ആണ് ഈ ആവശ്യത്തിന് പിന്നിലെന്നാണ് അറിയാൻ കഴിയുന്നത്.
കമ്പനിയുടെ അവകാശവാദങ്ങളിൽ നിന്നും ജെമിനിക്ക് സംഭവിച്ച പിഴവുകൾ ഗൂഗിൾ ഭീമന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാങ്കേതിക മേഖലയിലെ കാരണവർ ആയ ഗൂഗിളിന് സംഭവിച്ച തെറ്റുകൾ അവരുടെ ക്രെഡിബിലിറ്റിയെ ആണ് ചോദ്യം ചെയ്തിരിക്കുന്നത്. പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്കു മുന്നിൽ ഈ നാണക്കേട് ഗൂഗിളിന് സഹിക്കാവുന്നതിനും അപ്പുറത്താണ്.
ഗൂഗിൾ പോലുള്ള ഒരു കമ്പനി ഒരു പ്രോഡക്റ്റ് ലോഞ്ച് ചെയ്യുന്നതിന് മുബ് അതിന്റെ എല്ലാവിധ മേഖലകളിലും സംഭവിക്കാവുന്ന പിഴവുകൾ നേരത്തെ മനസിലാക്കുകയും അതനുസരിച്ചുള്ള പരിവർത്തനങ്ങൾ വരുത്തുകളും അങ്ങനെ എല്ലാം ശരിയായതിനു ശേഷം മാത്രമേ മാർക്കറ്റിൽ അവതരിപ്പിക്കാൻ പാടുള്ളു എന്ന കാര്യം അവഗണിച്ചു ധൃതി കൂട്ടി വ്യക്തമായ കണക്കുകൂട്ടൽ ഇല്ലാതെ ജെമിനി അവതരിപ്പിക്കുകയാണ് ഉണ്ടായതെന്നും, അതിന്റെ പൂർണ ഉത്തരവാദിത്തം പിച്ചെയുടെ മാത്രമാണെന്നുമാണ് പറയപ്പെടുന്നത്.
ശക്തമായ ഒരു മാനേജ്‌മന്റ് സിസ്റ്റവും കണക്കുകൂട്ടലും ഇല്ലാതെ ചെയ്ത തെറ്റിന് ലോകത്തിനുമുന്നിൽ നാണം കെട്ട് നിൽക്കുകയാണ് ഇപ്പോൾ ഗൂഗിൾ എന്ന അതികായൻ.
ഗൂഗിളിന്റെ തലപ്പത്തു വന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി നേടിയ സുന്ദർ പിച്ചൈ ഒരുപാടു നേട്ടങ്ങൾ കമ്പനിക്ക് നേടികൊടുത്തിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായി നിന്ന പിച്ചൈ ഇപ്പോൾ ജെമിനിയുടെ ദയനീയ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു എല്ലാവരുടെയും മുന്നിൽ കഴിവുകെട്ടവൻ ആയി തലതാഴ്ത്തി നിൽക്കേണ്ടുന്ന ദയനീയാവസ്ഥയിലാണ്.