ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം തയ്യാറാടെക്കുന്നു.
രാജ്യത്തെ എഐ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വർഷത്തേക്ക് 10,372 കോടി രൂപ വിനിയോഗിക്കുന്ന ഇന്ത്യ എഐ മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
എ ഐ യുടെ അന്തസാധ്യതകൾ മനസിലാക്കി അതിനനുസരിച്ചു രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനായി ബ്രഹത് പദ്ധതികൾ ഒരുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇന്ത്യ എഐ മിഷന് അംഗീകാരം നല്‍കി. അതിനുള്ള വിധയിനം പദ്ധതികളും മറ്റും ചെയ്യുന്നതിനായി കേന്ദ്രം അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ അനുവദിക്കുകയും ചെയ്തിരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മോഡിൽ ഉയർന്ന നിലവാരമുള്ള സ്കേലബിൾ AI ഇക്കോസിസ്റ്റം നിർമ്മിക്കാൻ അംഗീകൃത കോർപ്പസ് ഉപയോഗിക്കും എന്നും തീരുമാങ്ങൾ അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയിൽ തദ്ദേശീയമായ എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക, അതിൽ ഉപയോഗിക്കുന്ന ഡാറ്റയുടെ ആധികാരികതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, AI സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ സ്റ്റാർട്ടപ്പുകളെ എല്ലാരീതിയിലും സഹായിക്കുക, ഉത്തേജനം നൽകുക എന്നീ കാര്യങ്ങൾ നടപ്പാക്കുന്നതിനും അതിന്റെ മേൽനോട്ടം വഹിക്കാൻ ഡിജിറ്റല്‍ ഇന്ത്യ കോർപ്പറേഷന്റെ (DIC), ഇന്ത്യ എഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ ആണ് ഏൽപ്പിച്ചിരിക്കുന്നത്.
നിർമിത ബുദ്ധിയുടെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കാൻ പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട രീതിയിലുള്ള ഗവേഷണങ്ങൾ നടത്താനും പ്രോഗ്രാമുകളിലെ കാര്യക്ഷമത ഉറപ്പുവരുത്താനും ഒക്കെയായി ഒരു എ ഐ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഇന്ന് AI യുടെ ലോകത്ത് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ .
അതിവേഗം വളർന്നു വരുന്ന ഇന്ത്യയിലെ സാങ്കേതിക വിദഗ്ദ്ധരും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സംവിധാങ്ങളും ഉള്ളതിനാൽ ഇന്ത്യ ഇന്ന് ഒരു AI വിപ്ലവത്തിൻ്റെ കൊടുമുടിയിലേക്കാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.