തുടർച്ചയായി ഒമ്പതാം തവണയും ലോകത്തിലെ ഒന്നാം നമ്പർ തൊഴിൽ ദാതാവായി ഇന്ത്യൻ കമ്പനി ടി സി എസ്

ടി സി എസ് ലോകത്തിലെ ഒന്നാം നമ്പർ തൊഴിൽ ദാതാവായിരിക്കുന്നു.

ഇന്ത്യയുടെ സ്വന്തം ടാറ്റാ ടെലി സർവീസസ്   (TCS) തുടർച്ചയായി ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയായ ഗ്ലോബൽ ടോപ്പ് എംപ്ലോയർ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന TCS ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) സേവനങ്ങൾ നൽകുന്ന കൺസൾട്ടിംഗ് കമ്പനിയുമാണ്.  ഇ-ഗവേണൻസ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സേവനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ്, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നീ മേഖലകളിൽ ടിസിഎസ് സേവനങ്ങൾ നൽകിവരുന്നു.

1968 ൽ സ്ഥാപിതമായ TCS പ്രസിദ്ധമായ ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമാണ്.   46 രാജ്യങ്ങളിലായി 150 സ്ഥലങ്ങളിൽ ടി സി എസ് പ്രവർത്തിക്കുന്നുണ്ട്. 2023 സെപ്റ്റംബറിലെ കണക്കനുസരിച്ചു  ലോകമെമ്പാടും ആയി 616,000 ത്തിലധികം ജീവനക്കാരുണ്ടെന്നാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 35.7 ശതമാനം സ്ത്രീകൾ ആണെന്നുള്ളതും ടിസിഎസിന്റെ ഏറ്റവും വലിയ  പ്രത്യേകതയാണ്. 

ഐ ടി മേഖലയിലെ ഏറ്റവും മുൻനിര കമ്പനിയായതിനാൽ മാത്രമല്ല ജീവനക്കാരുടെ വികസനത്തിലും മറ്റുകാര്യങ്ങളിലും അതീവ  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലും ഇവിടെ ജോലി ചെയ്യാൻ എല്ലാവർക്കും വലിയ താല്പര്യമാണ്.

43 ബില്യൺ ഡോളർ മൂല്യമുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിൽ ഒന്നാം സ്ഥാനം നിലനിർത്തി വരുന്നു. സോഫ്റ്റ്‌വെയർ വികസനത്തിന്റെ മേഖലയിൽ ഏറ്റവും മികവ് പുലർത്തുന്ന കമ്പനി എന്നനിലയിൽ TCS ന്റെ ഖ്യാതി ലോകമെമ്പാടും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം ടാറ്റയുടെ ബ്രാൻഡ് നാമം ടിസിഎസിന്റെ വളർച്ചയ്ക്കും വിശ്വാസ്യതയ്ക്കും ആക്കം കൂട്ടുന്നു.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal