വ്യാജ സിം കാർഡുകൾക്കു പൂട്ട് വീഴുന്നു

ഇന്ത്യയൊട്ടാകെയുള്ള  114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളിൽ ഏകദേശം 21 ലക്ഷമെങ്കിലും സിം കാർഡുകൾ  ആക്ടിവേറ്റ് ചെയ്തിരിക്കുന്നത് വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചെന്ന് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഈ സിം കാർഡുകൾ വാങ്ങുന്നതിനായി നിലവിലില്ലാത്തതോ അല്ലെങ്കിൽ അസാധുവായതോ ആയ രേഖകളാണ് സമർപ്പിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും ഭീകരവാദത്തിനും, മറ്റു ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾക്കും ഇങ്ങനെ വ്യാജമായ രേഖകൾ വഴി നേടിയെടുത്ത സിം കാർഡുകളാണ് പരക്കെ ഉപയോഗിക്കുന്നത്.

ഇങ്ങനെ വ്യകത്മായ രേഖകൾ ഇല്ലാത്ത സിം കാർഡുകൾ തിരഞ്ഞുപിടിക്കനായി ടെലികോം വകുപ്പ് എല്ലാവിധ മൊബൈൽ സേവന ദാതാക്കൾക്കു നിർദേശം നൽകിയിരിക്കുകയാണ്.

ഇങ്ങനെ കണ്ടുപിടിക്കുന്ന വ്യാജ സിം കാർഡുകള്‍ പ്രവർത്തനരഹിതമാക്കാനുള്ള സമയപരിധി സേവനദാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനു ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേല്‍നോട്ടവും ഉണ്ടായിരിക്കും.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal