മുൻവർഷങ്ങളെ അപേക്ഷിച്ചു ഇപ്പോൾ ബാങ്കിങ് ഓംബുഡ്‌സ്മാനിന് ലഭിക്കുന്ന പരാതികളില്‍ വലിയ തോതിൽ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു.
ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ 2022-23 സാമ്ബത്തിക വര്‍ഷം ആകെ 7.03 ലക്ഷം പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ചു ഇത് ഒരു വലിയ വര്‍ധനയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവയുടെ സാമ്ബത്തിക സേവനങ്ങള്‍ക്കും എതിരെയുള്ള പരാതികളാണ് ഇത്. മൊബൈല്‍ ബാങ്കിങ്, വായ്പകള്‍, എ.ടി.എം., ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ സേവനങ്ങളുമായി ബന്ധത്തപ്പെട്ടതാണ് ഇതിൽ കൂടുതലും പരാതികൾ.
പൗരന്മാരുടെയോ ജീവനക്കാരുടെയോ താൽപ്പര്യങ്ങൾക്കായി വ്യക്തികൾ നൽകുന്ന പരാതികൾ അന്വേഷിക്കാൻ പലപ്പോഴും ഒരു ഗവൺമെൻ്റോ ഓർഗനൈസേഷനോ നിയമിക്കുന്ന ഒരു നിയമപരമായ പ്രതിനിധിയാണ് ഓംബുഡ്‌സ്മാൻ. 2006-ൽ സൃഷ്ടിക്കപ്പെട്ട ഒരു അർദ്ധ-ജുഡീഷ്യൽ അതോറിറ്റിയാണ് ഇത്, ബാങ്കുകൾ നൽകുന്ന ചില സേവനങ്ങളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ ഉപഭോക്താക്കൾക്കുള്ള പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഇന്ത്യൻ സർക്കാർ നിയമിച്ചിരിക്കുന്ന ഒരു അതോറിറ്റി ആയി ഇത് രൂപീകരിക്കപ്പെട്ടിരിക്കുന്നതു.
ഒരു ഓംബുഡ്സ്മാൻ എന്നത് ഒരു പബ്ലിക് ഓഫീസറാണ്. ഉപഭോക്താക്കൾക്ക് നേരിട്ടോ അല്ലെങ്കിൽ ഒരു വക്കിൽ വഴിയോ നിർദിഷ്ട ഫോം വഴി ഇവിടെ പരാതി സമർപ്പിക്കാവുന്നതാണ്. ഇങ്ങനെ പൗരന്മാർ ഉന്നയിക്കുന്ന പരാതികൾ അന്വേഷിക്കുക . അതിനു വേണ്ടുന്ന രീതിയിൽ പരിഹാരം കാണാൻ നിയമിതനായ ഒരു അധികാര കേന്ദ്രമാണ് ഓംബുഡ്സ്മാൻ.