യുഎസ് സഭ ടിക് ടോക്ക് രാജ്യവ്യാപകമായി നിരോധിക്കാനുള്ള ബിൽ പാസാക്കി.
നാല് വർഷം മുമ്പ് ടിക് ടോക്ക് നിരോധിക്കാനുള്ള ഇന്ത്യയുടെ ധീരമായ നീക്കത്തെ ഉദ്ധരിച്ച്കൊണ്ട് ഡെമോക്രാറ്റായ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയും റിപ്പബ്ലിക്കൻ പാർട്ടിയിലെ കോൺഗ്രസ് അംഗം മൈക്ക് ഗല്ലഗെയും ചേർന്നാണ് ഈ ബിൽ അവതരിപ്പിച്ചത്.
വിദേശ എതിരാളികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്ന നിയന്ത്രണ ആപ്ലിക്കേഷൻസ് ആക്ട് ജനപ്രതിനിധി സഭ 352 നെതിരെ 65 വോട്ടുകൾക്ക് പാസാക്കി.
2020 ൽ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതായും, അതിനുവേണ്ടി ഇന്ത്യ കൈക്കൊണ്ട ധീരമായ നീക്കത്തെ അമേരിക്കയിലെ നിരവധി നിയമനിർമ്മാതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു.
ചൈന, അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടാനും നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും ടിക് ടോക്ക് ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം ഗ്രെഗ് മർഫി പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും അതിന്റെ രഹസ്യാന്വേഷണ സേവനങ്ങളുമായും പങ്കിടുന്ന സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ആപ്ലിക്കേഷൻ ശേഖരിക്കുന്നു. ഇത് ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെക്കാലമായുള്ള ടിക് ടോക്ക് എക്സിക്യൂട്ടീവുകളിൽ നിന്നുള്ള അലസതയും സുതാര്യതയുടെ അഭാവവും ഉപയോക്തൃ സ്വകാര്യതയും വിവരങ്ങളും പരിരക്ഷിക്കാനുള്ള അവരുടെ വിമുഖതയും ആണ് ഈ നീക്കത്തിന് പിന്നിലെന്ന് അറിയുന്നു.
ടിക് ടോക്ക് പോലുള്ള വിദേശ ആപ്ലിക്കേഷനുകളുടെ ഉടമസ്ഥാവകാശം യുഎസിൽ നിയന്ത്രിക്കാൻ പര്യാപ്‌തമായ ഈ ബിൽ ഇപ്പോൾ സെനറ്റിലേക്ക് പോകുന്നു, പിന്നീട് ഇത് പ്രസിഡന്റിന് നിയമത്തിൽ ഒപ്പിടുന്നതിനായി വൈറ്റ് ഹൗസിലേക്ക് അയയ്ക്കുന്നതായിരിക്കും.