കൊട്ടക് മഹീന്ദ്ര ബാങ്കിന് ആർ ബി ഐ യുടെ വിലക്ക്

പുതിയ ഓൺലൈൻ ഉപഭോക്താക്കളെ ചേർക്കുന്നതിനും  ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിനും  കോട്ടക് മഹീന്ദ്ര ബാങ്കിന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.

ആർ ബി ഐ നടത്തിയ പരിശോധനയിൽ 2022 -2023  കാലയളവിൽ ബാങ്കിന്റെ ഐ ടി സംവിധാനത്തിൽ ഉപഭോകതാക്കൾക്കു ബുദ്ധിമുട്ടു ഉണ്ടാക്കുന്ന പല  സുരക്ഷാ പിഴവുകൾ ഉണ്ടായതും അത് വേണ്ടരീതിയിൽ പരിഹരിച്ചു മുന്നോട്ടു പോകുന്നതിൽ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ കാലതാമസവും  കണക്കിലെടുത്താണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ബാങ്കിന്റെ ഡിജിറ്റൽ സംവിധാനങ്ങളും ബാങ്കിങ് സേവങ്ങളും പലതവണ തടസങ്ങൾ സൃഷ്ഠിക്കുകയും അത് പരിഹരിക്കുന്നതിന് ആർ ബി ഐ നിർദ്ദേശിച്ച കാര്യങ്ങൾ വേണ്ട രീതിയിയിൽ പ്രാവർത്തികമാക്കാൻ കാണിച്ച ആലംഭാവവും ഗൗരവമായി തന്നെയാണ് റിസേർവ് ബാങ്ക് കാണുന്നത്.

പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനിന് മാത്രമേ തടസം ഉള്ളു എന്നും  നിലവിലുള്ള ഉപഭോക്താക്കൾക്ക് തുടർന്നും സേവങ്ങൾ നൽകുന്നതിൽ യാതൊരു തടസവും ഇല്ലെന്ന് ആർ ബി ഐ വൃത്തങ്ങൾ അറിയിച്ചു.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal