ടെസ്‌ല മേധാവിയുടെ ഇന്ത്യൻ യാത്ര മാറ്റിവെച്ചു

ഇന്ത്യൻ ബിസിനസ് ലോകം വളരെ ആകാംഷയോടെ കാത്തിരുന്ന ടെസ്‌ലയുടെ മേധാവി  എലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു.


ഈ മാസം 21, 22 തീയതികളിൽ ഇന്ത്യൻ സന്ദർശനം നടത്താനായിരുന്നു  മസ്കിന്റെ തീരുമാനം.  ടെസ്ലയുടെ ഇലക്ട്രോണിക് കാറുകളുടെ ഇന്ത്യൻ നിക്ഷേപത്തിനുള്ള ചർച്ചകൾ നടത്താനും പദ്ധതി പ്രഖ്യാപിക്കാരുമായിരുന്നു ഈ യാത്ര കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ഇപ്പോൾ കിട്ടിയ വാർത്ത അനുസരിച്ച് മസ്കിന്റെ ഇന്ത്യൻ യാത്ര ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു എന്നുള്ളതാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, ഇന്ത്യൻ ബിസിനസ് പ്രമുഖരായ തൻറെ ബിസിനസ് ചർച്ചകൾ നടത്താൻ ഉള്ള ഉദ്ദേശത്തോടെയായിരുന്നു മാസ്കിന്റെ ഇന്ത്യൻ യാത്ര. പക്ഷേ യാത്ര മാറ്റിവെച്ചു കൊണ്ടുള്ള പുതിയ വാർത്ത ഇന്ത്യൻ ബിസിനസ്  ലോകത്തെ വളരെയേറെ നിരാശയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.

തൻറെ യാത്ര  മാറ്റിവെച്ച വിവരം  സ്ഥിരീകരിച്ചിട്ടുണ്ട്. മാറ്റിവെക്കാനാവാത്ത ചില സാങ്കേതിക കാരണങ്ങളാൽ ആണ് യാത്ര മാറ്റിവയ്ക്കുന്നതെന്നും, ഈ വർഷം തന്നെ ഇന്ത്യൻ സന്ദർശനം ഉണ്ടാകും എന്നുമാണ് അദ്ദേഹം പറയുന്നത്.

തൻറെ ബിസിനസ് സാമ്രാജ്യം ഇന്ത്യയിലും പച്ചപിടിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം നടത്തിവരികയായിരുന്നു. ടെസ്‌ലയുടെ ഇലക്ട്രിക് കാർ വ്യവസായവും, സ്പേസ് വ്യവസായവും ആയി ബന്ധപ്പെട്ടുള്ള ബിസിനസ് ചർച്ചകൾ പ്രധാനമന്ത്രിയും മറ്റ് ഇന്ത്യൻ വ്യവസായ പ്രമുഖരുമായും ഉള്ള ചർച്ചകളും തീരുമാനങ്ങളും ആയിരുന്നു ഈ യാത്ര കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിരുന്നത് .

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal