രാജ്യത്താകമാനം നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളിൽ മൊബൈൽ നെറ്റ്‌വർക്കിനുള്ള സ്വാധീനം മനസ്സിലാക്കി അതിന് തടയിടാൻ ടെലികോം വകുപ്പ് തയ്യാറെടുക്കുന്നു.
ഓൺലൈൻ തട്ടിപ്പുകളും സൈബർ ക്രൈമുകളും പെരുകി വരുന്ന സാഹചര്യത്തിൽ അതിനെല്ലാം മൊബൈൽ ഫോൺ നമ്പറുകളുടെ വ്യാപകമായ ദുരൂപയോഗം നടക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിൽ അനധികൃതമായ മൊബൈൽ നമ്പറുകൾ റദ്ദാക്കാൻ ടെലികോം വകുപ്പ് നടപടികൾ സ്വീകരിക്കുന്നതായി അറിയാൻ കഴിയുന്നു.
അന്വേഷണ ഏജൻസികൾ നടത്തിയ പരിശോധനയിൽ ദുരുപയോഗം നടത്തുന്നതായി സംശയം തോന്നിയ നമ്പറുകളിൻമേൽ നടപടിയെടുക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ രാജ്യത്താകമാനം 18 ലക്ഷം മൊബൈൽ കണക്ഷനുകൾ റദ്ദാക്കുമെന്നാണ് അറിയുന്നത്.