ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്ക് ആയ കർണാടക ബാങ്കിന്മേൽ വൻ പിഴ ചുമത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
നിയമലംഘനം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് 59 ലക്ഷത്തിലേറെ രൂപയാണ് പിഴയായി കർണാടക ബാങ്ക് നൽകേണ്ടി വരിക.
അനർഹമായ രീതിയിൽ മതിയായ രേഖകൾ ഇല്ലാതെ പല കമ്പനികൾക്കും അക്കൗണ്ടുകൾ തുറക്കാൻ അനുവദിച്ചതു മുതൽ റിസർവ്ബാങ്കിന്റെ പല മാനദണ്ഡങ്ങളും കർണാടക ബാങ്ക് പാലിക്കാതിരുന്നതാണ് ഈ പിഴ ചുമത്തലിന് കാരണമായിരിക്കുന്നത്.
മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ് കർണാടക ബാങ്ക് ലിമിറ്റഡ്. 22 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉടനീളം 915 ശാഖകളും 1188 എടിഎമ്മുകളും ഉള്ള 'എ' ക്ലാസ് ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കാണിത്