കുറച്ചുകാലമായി നടക്കുന്ന പ്രതിസന്ധികൾ മൂലം പേടിഎമ്മിന് വൻതോതിൽ സാമ്പത്തിക നഷ്ടവും ഉണ്ടാവുകയും അതുമൂലം ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടുന്നു എന്ന വാർത്തയും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ഏകദേശം 550 കോടി രൂപയുടെ നഷ്ടത്തിൽ ആണെന്നും അതുമൂലം കമ്പനിയുടെ നിലനിൽപ്പിന് ഭാഗമായി ഏകദേശം 6000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
പേടിഎം പേയ്മെൻറ് ബാങ്കിനുമേൽ ആർബിഐ നടത്തിയ നിയന്ത്രണം മൂലം കുറെ നാളായി കമ്പനി കടുത്ത പ്രതിസന്ധിയിലൂടെ ആയിരുന്നു മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇതുമൂലം ഉണ്ടായ നഷ്ടം നികത്താൻ നിലവിലുള്ള ജോലിക്കാരുടെ എണ്ണം കുറച്ചാൽ മാത്രമേ സാധിക്കൂ എന്നാണ് കമ്പനിയുടെ നിഗമനം.