രാജ്യത്തെ മൊത്തം ആദായനികുതി നൽകുന്നവരുടെ കണക്ക് ക്രമാതീതമായി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കേന്ദ പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ ഈ വർഷത്തെ ഏറ്റവും പുതിയ കണക്കിലാണ് ഇന്ത്യയിൽ ആദായനികുതിദായകരുടെ എണ്ണം പത്തു കോടി പിന്നിട്ടതായി പറയുന്നത്.
2023-24 കണക്കെടുപ്പുവർഷം 10.41 കോടി പേരാണ് ഈ വിഭാഗത്തിലുള്‍പ്പെട്ടത്.
2013-14-ല്‍ 5.26 കോടിയായിരുന്ന ഇന്ത്യയിലെ ആദായനികുതിദായകരുടെ സംഖ്യ പത്തുവർഷംകൊണ്ട് എണ്ണം ഏകദേശം ഇരട്ടിയായതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.