ഉല്പാദന രംഗത്ത് 5 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ടാറ്റ ഗ്രുപ്പ്.
തൊഴിലില്ലായ്മ കൂടിവരുന്ന ഇന്ത്യയിൽ ഉല്പാദന രംഗത്ത് വരുന്ന 5 വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറാകുമെന്ന് ചെയർമാൻ എൻ ചന്ദ്രശേഖർ പറഞ്ഞു.
സെമി കണ്ടക്ടർ, ഇലക്ട്രിക്ക് വാഹനങ്ങൾ, ബാറ്ററികൾ തുടങ്ങിയവയുടെ നിർമാണ മേഖലയിലായിരിക്കും ഈ തൊഴിൽ അവസരങ്ങൾ ഉണ്ടാകുക.
വികസിത രാജ്യമായ ഇന്ത്യയിൽ ഉല്പാദന മേഖലയുടെ പ്രാധാന്യം വലുതാണ്. രാജ്യത്തിൻറെ ഭാവി വളർച്ചയ്ക്ക് ഉല്പാദന മേഖല വികസിക്കേണ്ടതും തൊഴിലിയില്ലായ്മ ഇല്ലാതാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇതിനായി വരും വർഷങ്ങളിൽ ടാറ്റായുടെ പുതിയ വ്യവസായ യൂണിറ്റുകളിൽ തൊഴിൽ നൽകാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.