ഇന്ത്യയിൽ വിട്ടയോയുന്ന എല്ലാ മൊബൈൽ ഫോണുകളും മെയ്‌ഡ് ഇൻ ഇന്ത്യ ആക്കാനുള്ള ശ്രമത്തിലാണ് രാജ്യം.
ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്ന എല്ലാ മൊബൈലുകളും ഇനി രാജ്യത്തിന് അകത്തുതന്നെ നിർമിച്ചു വിതരണം ചെയ്യനുള്ള പദ്ധതിയുടെ പരിസമാബ്ധി ഘട്ടത്തിലാണ് ഇന്ത്യ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകോത്തര പല ബ്രാൻഡുകളും അവരുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ മറ്റുള്ള ചെറുതും വലുതുമായ ബ്രാൻഡുകൾ തങ്ങളുടെ മൊബൈൽ ഫോൺ നിർമാണവും ഇന്ത്യയിൽ തന്നെ ആരംഭിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞ മൊബൈൽ ഫോണുകളുടെ മൊത്തം മൂന്നു ശതമാനം മാത്രമേ ഇറക്കുമതി ചെയ്തവയുള്ളു എന്ന വസ്തുത വെച്ച് നോക്കുമ്പോൾ ഈ വര്ഷം തന്നെ ഇന്ത്യയിലെ മുഴുവൻ ഫോണുകളും മെയ്‌ഡ് ഇൻ ഇന്ത്യ ആകും എന്ന് അനുമാനിക്കാവുന്നതാണ്.