ഇന്ത്യ പാക് യുദ്ധ കാഹളം മുഴങ്ങുമ്പോൾ ഇന്ത്യയിൽ പാക് സൈബർ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.
സൈബർ ആക്രമണം നിശബ്ദമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തിക രംഗത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ശത്രു രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ തകർക്കാൻ ഇതുകൊണ്ടാകാം.
വിവിധ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ രാജ്യത്തെ ബാങ്കിങ്, പൊതുമേഖലാ സംവിധാനങ്ങൾ, സൈനിക രഹസ്യങ്ങൾ, വൈദ്യുതി, ഓൺലൈൻ, ട്രാൻസ്പോർട് തുടങ്ങിയ ഒട്ടനവധി മേഖലകളിൽ കനത്ത നഷ്ടങ്ങളും തടസങ്ങളും സൃഷ്ഠിക്കാൻ പര്യാപ്‌തമായവയാണ്.
ഇന്ത്യ പാക് സംഘർഷങ്ങൾ മൂർച്ഛിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പാക് നേരിട്ടോ അവരുമായി ബന്ധപ്പെട്ടുള്ളതോ ആയ സൈബർ ആക്രമങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
ഈ സാഹചര്യം മുന്നിൽകണ്ടുകൊണ്ടു ഇന്ത്യ വേണ്ടുന്ന രീതിയിലുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
എന്നിരുന്നാലും ഇന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വിതരണ ശൃംഖലയിൽ ഉണ്ടായ സൈബർ ആക്രമണം വലിയ പ്രശ്നങ്ങളാണ് വിഹരണത്തിൽ ഉണ്ടാക്കിയത്. ഈ സൈബർ ആക്രമണം പാകിസ്ഥാൻ നടത്തിയതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവില്ലാതെ സാഹചര്യത്തിൽ പൊതുമേഖലാ സംവിധാനങ്ങളിൽ എല്ലാം സർക്കാർ ശക്തമായ സുരക്ഷാകവചം ഒരുക്കിയിരിക്കുകയാണ്.