ബിസിനസ് നെയിം ഡിസ്പ്ലേ (BND) എന്ന പേരിൽ പുതിയ സംവിധാനവുമായി എയർടെൽ.
മൊബൈലിൽ കോളുകൾ വരുമ്പോൾ നിങ്ങളുടെ ബിസിനസ് പേരും ഡിസ്‌പ്ലേയിൽ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
നിലവിൽ ബിസിനസുകാർക്കു വേണ്ടിയാണു ഈ സംവിധാനം അവതരിപ്പിക്കുന്നത്.
ബിസിനസിന്റെ ആധികാരികത കാണിക്കാനും സ്പാം കോളുകൾ എന്ന് കരുതി ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കാനും ഒരു പരിധിവരെ ഇത് സഹായിക്കും എന്ന് കരുതുന്നു.
നിലവിൽ തേർഡ് പാർട്ടി അപ്ലിക്കേഷൻ വഴിയാണ് ഇങ്ങനെയുള്ള ഡിസ്പ്ലേ കാണാൻ സാധിച്ചിരുന്നുള്ളു.
ട്രായ് ഇത്തരം സവിധം എല്ലാ മൊബൈൽ സേവന ദാതാക്കളും നടപ്പിലാക്കണമെന്ന് നേരത്തെതന്നെ പറഞ്ഞിരുന്നു.
മത്സരം കുടികൊള്ളുന്ന ഇന്ത്യൻ മൊബൈൽ സേവന മേഖലയിൽ ഇനി എയർടെല്ലിനു പിന്നാലെ മറ്റുള്ള കമ്പനികളും ഈ സംവിധാനം നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കാം.