INVESTMENT | വൻ വിദേശ നിക്ഷേപം തമിഴ്‌നാട്ടിലേക്ക് വരുന്നു ?

മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിന്റെ ഭാഗമായി കോടികളുടെ വിദേശനിക്ഷേപവും വലിയ പദ്ധതികളും തമിഴ്നാട്ടിലേക്കു വരുന്നു.

തമിഴ്നാട്ടിലേക്കു വൻ വിദേശ നിക്ഷേപ പദ്ധതികൾ കൊണ്ടുവരാനായി മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തുന്ന യാത്രയിൽ വമ്പൻ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. ഇതുവഴി വലിയ നിക്ഷേപ പദ്ധതികളാണ് തമിഴ്‌നാട്ടിൽ വർണ പോകുന്നത്.

നാലു വലിയ കരാറുകളിലാണ് മുഖ്യമന്ത്രി ഒപ്പുവെച്ചിരിക്കുന്നതു. അതുവഴി 12,300 കോടിയുടെ നിക്ഷേപവും 9000 ത്തോളം പുതിയ തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

മുഖ്യമന്ത്രി വിജയ് ഒപ്പിട്ടതിൽ ഏറ്റവും വലിയ കരാർ സംവർധന മദർസൺ ഇന്റർനാഷണലുമായി നടത്തിയ 11,000 കോടി രൂപയുടെ നിക്ഷേപ കരാർ ആണ്. എഞ്ചിനീയറിംഗ്, ഡിസൈൻ, ഉത്പാദനം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ കരാർ വഴി നിക്ഷേപവും 7000 പേർക്ക് ജോലിയും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രിട്ടീഷ് കമ്പനിയായ ഈവൈയുമായി 1000 കോടി രൂപയുടെ കരാറും ഒപ്പുവെച്ചിട്ടുണ്ട്. ചെന്നൈയിൽ ഗ്ലോബൽ സിറ്റി നിർമിക്കുന്നതിനാണ് കരാർ. 2000 തൊഴിൽ അവസരങ്ങളാണ് ഇതിൽനിന്നും പ്രതീക്ഷിക്കുന്നത്.

ഇത് കൂടാതെ സിഗ്മ ടെക്നോളജിയുമായി ചേർന്ന് തിരുച്ചിറപ്പിള്ളി, വിൽസൺ പവർ സൊലൂഷൻസുമായി ചേർന്ന് തിരുവള്ളുവർ ജില്ലയിലും പദ്ധതികൾക്കായുള്ള കരാറുകൾ മുഖ്യമന്ത്രി ഒപ്പുവെച്ചിട്ടുണ്ട്.

ഇത് കൂടാതെ 8500 കോടിയുടെ നിക്ഷപവാഗ്ദാനങ്ങളും യൂറോപ്യൻ കമ്പനികൾ നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്. തമിഴ്നാട്ടിലെ നിലവിലെ വ്യവസായങ്ങൾക്ക് ഒന്നുകൂടി ഊർജം നൽകുന്നതാണ് പദ്ധതികൾ എല്ലാം തന്നെ.

യുകെയിൽ നടന്ന ഇന്ത്യ - യുകെ വ്യാപാര സാമ്പത്തിക കരാറിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതികൾ ലഭിച്ചിരിക്കുന്നത്. അതിനായി മുഖ്യമന്ത്രി ജോസഫ് വിജയ് യുകെ സന്ദർശിച്ചിരുന്നു.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal