ഇന്ത്യൻ സെമി കണ്ടക്ടർ മിഷന്റെ കീഴിലുള്ള ആറാമത്തെ സെമി കണ്ടക്ടർ നിർമാണ യുണിറ്റ് തുടങ്ങാൻ ധാരണയായി.
ഉത്തർ പ്രദേശിലെ നിർദിഷ്ട നോയിഡ ഇന്റർനാഷണൽ എയർ പോർട്ടിനടുത്തുള്ള ജവഹറിൽ ആണ് പുതിയ സെമി കണ്ടക്ടർ ഉല്പാദന യുണിറ്റ് ആരംഭിക്കാൻ പോകുന്നത്.
ഇന്ത്യൻ കമ്പനിയായ എച് സി എല്ലും തായ്‌വാൻ കമ്പനിയായ ഫോക്സ്കോണും സംയുകതമായിട്ടാണ് യുണിറ്റ് പ്രവർത്തനം നടത്തുക.
പുതിയ സംരംഭത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി.
രണ്ടു കമ്പനികളും കൂടി 3,700 കോടിയുടെ നിക്ഷേപമാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
മാറിവരുന്ന പുതിയ സാഹചര്യത്തിൽ സെമി കണ്ടക്ടർ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കാതെ സ്വന്തമായി ചിപ്പ് നിർമാണത്തിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. നിലവിൽ 5 സെമി കണ്ടക്ടർ നിർമാണ യൂണിറ്റുകളുടെ നിർമാണപ്രവർത്തങ്ങൾ ഇന്ത്യയുടെ പലഭാഗങ്ങളിലും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.