പുതിയ നികുതി പരിഷ്ക്കാരങ്ങൾകൊണ്ട് ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രംപ് ഭരണകൂടം ഇനി അമേരിക്കയിൽ നിന്നും അന്യ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിനും നികുതി ചുമത്താൻ നീക്കം നടത്തുന്നു.
അമേരിക്കയിൽ താമസിക്കുന്നവർ സ്വന്തം നാട്ടിലേക്കു പണം അയക്കുന്നതിനു നികുതി ചുമത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു.
യു എസ് സിറ്റിസൺ അല്ലാത്തവരായ ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിനു 5 ശതമാനം നികുതി ചുമത്താനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജോലിയും ബിസിനസും ഒക്കെയായി താമസിക്കുന്നവർക്ക് അവിടെനിന്നും സ്വന്തം നാട്ടിലേക്കു പണം അയക്കാൻ പുതിയനിയമം പ്രാബല്യത്തിൽ വന്നാൽ അതൊരു വലിയ തിരിച്ചടി ആയിരിക്കും.
പ്രവാസികളിൽ നിന്നും വരുന്ന പണം ഒരു പ്രധാന വരുമാനമാർഗമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കു. ഇവരിൽ നിന്നുമായി 2,300 കോടി ഡോളർ ഇന്ത്യയിലേക്ക് പ്രതിവർഷം എത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
സ്വന്തം നാട്ടിലേക്കു അയക്കുന്ന പണത്തിന്റെ 5 ശതമാനം നികുതിയായി കൊടുക്കുക എന്ന തീരുമാനം ഭരണകൂടം നടപ്പിലാക്കിയാൽ അത് അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി ആകുമെന്ന കാര്യത്തിൽ സംശയമില്ല.
പതിയ നിയമം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുത്താനാണ് ഭരണകൂടം പദ്ധതിയിടുന്നത്. ഓരോരുത്തരും പണം അയക്കുന്ന കേന്ദ്രത്തിൽ നിന്നുതന്നെ അതിന്റെ നികുതിയും ഈടാക്കാനാണ് പദ്ധതി.
അയക്കുന്ന പണത്തിനു നികുതിയിളവ് ഇല്ല എന്നാണ് അറിയുന്നത്. എത്ര കുറഞ്ഞതോ കൂടിയതോ ആയ തുകയായാലും അതിനു 5 ശതമാനം നികുതി അടച്ചേ മതിയാകൂ.