ആഗോള ടെക് ഭീമനായ മൈക്രോസോഫ്ട് കമ്പനി തങ്ങളുടെ ആറായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി ടെക് കമ്പനികളിൽ പിരിച്ചുവിടാൻ തകൃതിയായി നടന്നുവരികയാണ്. അക്കൂട്ടത്തിൽ ടെക് ഭീമനായ മൈക്രോസോഫ്റ്റും.
മൈക്രോസോഫ്ട് തങ്ങളുടെ 6000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് പുതിയ വാർത്ത.
2023 ൽ കമ്പനി തങ്ങളുടെ 10,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനുശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.
മാറിവരുന്ന പുതിയ സാഹചര്യത്തിൽ കമ്പനിയുടെ വിപണിലക്ഷ്യങ്ങൾ സാധൂകരിക്കുന്നതിന്റെ ഭാഗമായി മാറ്റങ്ങൾ വരുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റും പുതിയ സേവങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പിരിച്ചുവിടാൻ എന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
സോഫ്റ്റ്‌വെയർ മാർക്കറ്റിൽ ഇന്നും സ്വന്തം സ്വാധീനം മൈക്രോസോഫ്റ്റിന് വഹിക്കാൻ കഴിയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ കമ്പനിയുടെ ലാഭവിഹതം കുറഞ്ഞുകൊണ്ടിരിക്കയാണ് എന്നാണ് അറിയുന്നത്.
കമ്പനി ആഗോളതലത്തിൽ തങ്ങളുടെ 3 ശതമാനത്തിലേറെ ജോലിക്കാരെ പിരിച്ചുവിടുന്നു എന്ന വാർത്ത ടെക് മേഖലയിൽ ജോലിചെയ്യുന്നവരുടെ ഇടയിൽ വലിയ ചർച്ചയ്ക്കു വഴിവെച്ചിരിക്കുകയാണ്. കാരണം കുറച്ചു കാലമായി ഇത്തരം പിരിച്ചുവിടലുകളുടെ വാർത്തകൾ ഒന്നിനുപിറകെഒന്നായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടെക് മേഖലയിൽ ജോലിചെയ്യുന്നവരുടെ ഭാവി അനശ്ചിതത്തിൽ ആകുന്നോ എന്ന പേടി ഉയരുന്നു.