10 വയസിനുമുകളിലുള്ള കുട്ടികൾക്കു സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ അനുമതി.
10 വയസിൽ കൂടുതൽ പ്രായമുള്ള ഏതൊരു കുട്ടിക്കും ഇനി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും അത് ഉപയോഗിക്കാനും ഉള്ള അനുമതി ആർബിഐ നൽകിയിരിക്കുന്നു. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം.
റിസേർവ് ബാങ്കിന്റെ പുതിയ നിയമം അനുസരിച്ചു 10 വയസിനുമുകളിൽ പ്രായമുള്ള കുട്ടികൾക്കും സ്വന്തം നിലയിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും അത് ഉപയോഗിക്കാനും കഴിയും.
എടിഎം കാർഡ്, നെറ്റ് ബാങ്കിങ് മുതൽ സ്വന്തമായി ചെക്ക് ബുക്ക് വരെ സ്വന്തമാക്കാനും അത് ഉപയോഗിക്കണതും സാധിക്കും.
ബാങ്കിന്റെ അക്കൗണ്ട് തുടങ്ങുന്നതിനുള്ള കെവൈസി ഡോക്യൂമെന്റുകൾ കുട്ടികൾക്കും ബാധകമാണ്. അത് നൽകിയാൽ മാത്രമേ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കുകയുള്ളു.
എന്നാൽ ബാങ്കിന്റെ നിയമങ്ങൾക്കും മറ്റും ബാധകമായിട്ടായിരിക്കും ഇത് നൽകുക. ഓരോ ബാങ്കിനും അവരുടെ റിസ്ക് പോളിസി നോക്കി എന്തൊക്കെ സേവനങ്ങൾ കുട്ടികൾക്ക് നൽകാം എന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.
ആധുനിക ലോകത്തു കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും, സ്വന്തമായി പണത്തിന്റെ ക്രയവിക്രയങ്ങൾ നടത്താൻ പഠിപ്പിക്കുക എന്നതും, സ്വന്തം കാലിൽ നിൽകേണ്ടതിന്റെ ആവശ്യകത മനസിലാക്കികൊടുക്കാനും മറ്റും ഇതുവഴി സാധിക്കും.