അമേരിക്ക ചൈന വ്യാപാരയുദ്ധം - മഞ്ഞുമല ഇടിയുന്നുവോ ?
അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വ്യാപാരയുദ്ധം അവസാനിക്കുന്നു.
യു എസ് ഉത്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കാനും അതുവഴി തങ്ങളുടെ രാജ്യത്തെ ബിസിനസ് താല്പര്യങ്ങളെയും കമ്പനികളെയും വളർത്താനും വേണ്ടി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തുടങ്ങിയ വ്യാപാര തിരുവ യുദ്ധം വന്നു വന്ന് മറ്റെല്ലാ ലോകരാജ്യങ്ങളെയും പിന്തള്ളി അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരയുദ്ധമായി മാറിയിരുന്നു. അതിന്റെ അലയൊലികളും വാഗ്‌വാദങ്ങളും ആയിരുന്നു കുറച്ചു നാളായി കേട്ടുകൊണ്ടിരുന്നു.
ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 145 ശതമാനം തിരുവ ചുമത്തിയപ്പോൾ യു എസ് ഉത്പന്നങ്ങൾക്ക് ചൈന 125 ശതമാനം തിരുവയും ആക്കുകയുണ്ടായി.
ഒരാഴ്ചയായി ജനീവയിൽ നടന്നുവരുന്ന ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ യോഗത്തിൽ തിരുവ താത്കാലികമായി കുറയ്ക്കാനുള്ള തീരുമാനമായിരുന്നു. 90 ദിവസത്തേക്കാണ് തല്ക്കാലം തിരുവ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ചൈനീസ് ഉത്പന്നങ്ങളുടെ തിരുവ നിലവില്ലത്തിൽ നിന്നും 30 ശതമാനത്തിലേക്ക് താഴ്ത്താനും യു എസ് ഉത്പന്നങ്ങളുടെ തിരുവ നിലവിലുള്ളതിൽ നിന്നും 10 ശതമാനത്തിലേക്ക് ആക്കാനും പരസ്പരം ധാരണയായിരിക്കുന്നു.
ഇപ്പോൾ നടന്നിരുന്ന ഈ ധാരണ ഒരു പൂർണമായ രീതിയിലേക്ക് എത്തിച്ചേരുമോ എന്നത് വരും ദിനങ്ങളിൽ അറിയാൻ സാധിക്കും. ഇരു രാജ്യങ്ങളുടെയും ഉന്നതതല യോഗം വരും ദിവസങ്ങളിൽ ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ശാശ്വത പരിഹാരം.