ഇന്ത്യ പാക് വെടിനിർത്തലിൽ ഇന്ത്യൻ ഓഹരി വിപണിയിലും വൻ കുതിച്ചു കയറ്റം.
ഇന്നലെ മാർക്കറ്റ് വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നു. ഐ ടി കമ്പനികളുടെ ഓഹരിയിൽ വലിയ കുതിപ്പ് അനുഭവപ്പെട്ടു. ഇന്നലത്തെ മാർക്കറ്റിലെ നിക്ഷേപ മൂല്യം 16 ലക്ഷം കോടി രൂപയിലേറെയായിരുന്നു എന്നാണ് അറിയുന്നത്.
യു എസ് - ചൈന വ്യാപാര കരാറും, ഇന്ത്യ - പാക് വെടിനിറുത്തലും രണ്ടും കൂടിയായപ്പോൾ മാർക്കറ്റിൽ ഉന്മേഷം അണപൊട്ടിയൊഴുകിയതായാണ് കാണുന്നത്.
കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് നിഫ്റ്റി ഐ ടി ഓഹരികൾ കാഴ്ചവെച്ചത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സമീപ കാലയളിവിലെഏറ്റവും മികച്ച ഏകദിന മുന്നേറ്റവും വിപണിയിൽ ഇന്നലെ രേഖപ്പെടുത്തി.
ഒരു തുറന്ന യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങിയിരുന്ന ഇന്ത്യ പാക് ഏറ്റുമുട്ടലുകൾ വിപണിയെ പിറകിലോട്ട് വലിക്കുമെന്ന കരുതലിൽ വ്യാപരം മന്ദഗതിയിലായിരുന്നു നീങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും എന്ന കണക്കുകൂട്ടലുകളുടെ കാർമേഘപടലങ്ങൾക്കിടയിൽ പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു വെടിനിറുത്തൽ നിലവിൽ വന്നു എന്ന വാർത്ത.
അതോടൊപ്പം തന്നെ കുറിക്കളമായി കൊടുമ്പിരികൊണ്ടു നിന്ന് മാർകെറ്റിൽ അനശ്ചിതത്വവും സംഘർഷവും നിലനിന്നിരുന്ന ചൈന യു എസ് വ്യാപാര തർക്കങ്ങൾക്കും പരിഹാരം കാണാൻ തുടങ്ങി എന്ന വാർത്തകളും വിപണിയിൽ ഉന്മേഷാണ് ഉണ്ടാക്കിയത്. അതിന്റെ തുടർ ഫലങ്ങൾ ആയിരുന്നു ഇന്നലത്തെ വിപണിയിലെ ഉയിർത്തെഴുന്നേല്പ് എന്ന് കരുതപ്പെടുന്നു.
ഐ ടി, റിയാലിറ്റി, ടെക്, ബാങ്കിങ്, ഊർജം, തുടങ്ങിയ മേഖലകളിലെ ഓഹരികൾ എല്ലാം നേട്ടങ്ങൾ കൈവരിച്ചപ്പോൾ അല്പം ഇടിവ് സംഭവിച്ചത് ഫാർമ മേഖലയിൽ മാത്രമായിരുന്നു.