ഇന്ത്യക്കാരുടെ 8000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഒരുങ്ങുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്സ്.
ഒപ്പേറഷൻ സിന്ദൂർ സംബന്ധമായ വ്യാജമായ വാർത്തകളും പിക്ച്ചറുകളും , വിഡിയോകളും വ്യാപകമായി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.
വ്യാജമായ ഇത്തരം വാർത്തകൾ ജനങ്ങൾക്കിടയിൽ പലതരത്തിലുള്ള പരിഭ്രാന്തിയും തെററിദ്ധാരണകളും ഉണ്ടാക്കാൻ ഇടയായായി എന്ന വാർത്തകളും ഉണ്ടായിരുന്നു. ഈ വസ്തുത മനസിലാക്കി അതിനെക്കുറിച്ചുള്ള വ്യകത്മായ അന്വേഷണവും നിരീക്ഷണവും നടത്തിയ ശേഷം കേന്ദ്ര സർക്കാർ ആണ് ഇത്തരം വ്യാജ വാർത്തകൾ നക്കിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തിര നിർദ്ദേശപ്രകാരം ആണ് 8000 അക്കൗണ്ടുകൾ മരവിപ്പിക്കാൻ എക്സ് തയ്യറാകുന്നത്.
ഇന്ത്യയുടെ സുരക്ഷകര്യങ്ങളെക്കുറിച്ചും ഇന്ത്യ പാക് യുദ്ധവിവരണങ്ങളും വ്യാജമായി പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെയും നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്..
പല ദേശീയ അന്ത്രദേശീയ മാധ്യമങ്ങളുടെയും മറ്റു പല പ്രമുഖ വ്യക്തികളുടെയും അക്കൗണ്ടുകൾ ഈ ലിസ്റ്റിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്.