ടോൾ പിരിവ് സുഗമമാക്കുന്നതിനുവേണ്ടി രാജ്യത്തെ ദേശീയ പാതകളിൽ ഇന്നലെമുതൽ വാർഷിക ടോൾ പാസ് സംവിധാനം ആരംഭിച്ചു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയ പാതകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ടോൾ പിരിവു എളുപ്പമാക്കാനും ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ ടോൾ പാസ് സംവിധാനം നടപ്പാക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു വർഷത്തെ പാസിന് 3000 രൂപയാണ് ഈടാക്കുന്നത്. സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് 200 തവണ ഈ പാസ് ഉപയോഗിച്ച് യാത്രചെയ്യാം. കറുകൾക് ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കാണ് ഈ പാസ് ബാധകം. വാണിജ്യ വാഹനങ്ങൾക്കും ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇത് ബാധകമല്ല.
നേരത്തെ ഇത്രയും ടോൾ കടക്കുന്നതിനു 10000 രൂപയോളം ചിലവാക്കേണ്ടിയിരുന്ന സ്ഥാനത്താണ് 3000 രൂപകൊണ്ട് കാര്യം സാധിക്കുന്നത് എന്നത് സ്ഥിരം യാത്രക്കാർക്ക് വലിയൊരു അനുഗ്രഹമാണ്.
ടോൾ പ്ലാസകളിൽ വാഹനം നിർത്തേണ്ടതില്ല, സാമ്പത്തിക ഭാരം കുറയും, തിരക്കുകളും യാത്രാസാമയവും കുറയ്ക്കനാവും എന്നൊക്കെയാണ് പുതിയ ടോൾ പസ്സുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്.